Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഴമയുടെ തനിമയോടെ...

പഴമയുടെ തനിമയോടെ സൗന്ദര്യവത്​കരണം തുടങ്ങി

text_fields
bookmark_border
മട്ടാഞ്ചേരി: ഫിഫ ലോകകപ്പി​െൻറ ഭാഗമായി പൈതൃക നഗരിയായ ഫോർട്ട്കൊച്ചിയിൽ പഴമയുടെ തനിമയോടെയുള്ള സൗന്ദര്യവത്കരണം തുടങ്ങി. മുൻകാലങ്ങളിൽ കൊച്ചിയുടെ തെരുവുവിളക്കുകൾ മണ്ണെണ്ണ ഉപയോഗിച്ച് കത്തിക്കുന്നവയായിരുന്നു. സന്ധ്യയാകുന്നതോടെ ജോലിക്കാരൻ ഏണിയുമായെത്തി പോസ്റ്റിൽ കയറി മണ്ണെണ്ണ ഒഴിച്ച് വിളക്കുകൾ കത്തിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. പഴയ ഈ തെരുവുവിളക്കുകളുടെ മാതൃകയിൽ കാസ്റ്റ് അലോയിയിൽ തീർത്ത 70 എൽ.ഇ.ഡി വിളക്കുകളാണ് ഫോർട്ട്കൊച്ചി വെളി മൈതാനം മുതൽ പരേഡ് ഗ്രൗണ്ട് വരെ ഒന്നര കിലോമീറ്റർ നീളത്തിൽ തെരുവിനെ പ്രകാശപൂരിതമാക്കുന്നത്. മനോഹാരിത തുളുമ്പുന്ന ഈ വിളക്കുകൾ കൊച്ചിയിലെത്തുന്ന കളിക്കാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതാണ്. കൊച്ചിയുടെ കൈയൊപ്പായി വിശേഷിപ്പിക്കുന്ന ചീനവലകൾ ഫിഫയുടെ ഭാഗമായി പൈതൃക തനിമ നിലനിർത്തി സംരക്ഷിക്കാൻ പദ്ധതി ഒരുക്കിയതാണെങ്കിലും പത്ത് മീറ്ററോളം നീളം വരുന്ന തേക്കിൻ തടികൾ ലഭിക്കാതായതോടെ പദ്ധതി നിലച്ച മട്ടിലാണ്. ചിത്രം er3 vilakku ഫിഫ ലോകകപ്പിനോടനുബന്ധിച്ച് സൗന്ദര്യവത്കരണത്തി​െൻറ ഭാഗമായി സ്ഥാപിക്കുന്ന തെരുവുവിളക്കുകൾ പ്രതിനിധിയെ തെരഞ്ഞെടുക്കൽ: മിൽമ യോഗത്തിൽ േക്വാറം തികഞ്ഞില്ല കളമശ്ശേരി: മിൽമയുടെ സംസ്ഥാന ഫെഡറേഷനിലേക്ക് എറണാകുളം മേഖല യൂനിയൻ പ്രതിനിധിയെ തെരഞ്ഞെടുക്കാൻ കൂടിയ ഭരണസമിതി യോഗം േക്വാറം തികയാത്തതിനാൽ ചേരാനായില്ല. 15 അംഗ പ്രതിനിധിയോഗത്തിൽ സർക്കാർ പ്രതിനിധികൾ കൂടാതെ ഭരണസമിതിയിൽനിന്ന് ആറുപേർ പങ്കെടുക്കാതിരുന്നതിനാലാണ് യോഗം മുടങ്ങിയത്. കേരള കോൺഗ്രസ് പ്രതിനിധിയും പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുക്കണമെന്ന് കാണിച്ച് കെ.പി.സി.സി വിപ്പ് നൽകിയിരുന്നു. എന്നാൽ, കോൺഗ്രസിലെ ഗ്രൂപ്പുപോരിൽ ഒരുവിഭാഗം വിട്ടുനിന്നതായാണ് ആക്ഷേപം. മുൻ ചെയർമാനും എ വിഭാഗക്കാരനുമായ എം.ടി. ജയനെയാണ് മേഖല പ്രതിനിധിയായി തെരഞ്ഞെടുക്കാൻ നേതൃതലത്തിൽ തീരുമാനിച്ചിരുന്നത്. ഈ എതിർപ്പാണ് വിട്ടുനിൽക്കാൻ കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു. ഭരണസമിതി അംഗങ്ങളായ ചെയർമാൻ പി.എ. ബാലൻ, എം.ടി. ജയൻ, ഇ.എം. പൈലി, മേരി ലോനപ്പൻ, ലിസി സ്റ്റീഫൻ, സർക്കാർ പ്രതിനിധികളായ രണ്ടുപേരുമാണ് യോഗത്തിൽ പങ്കെടുത്തത്. അതേസമയം, മിൽമയുടെ നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായവ്യത്യാസമാണ് ഐ വിഭാഗം വിട്ടുനിൽക്കാൻ കാരണമെന്നും ആരോപണമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story