Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാന്ധിജയന്തി...

ഗാന്ധിജയന്തി വാരാഘോഷത്തിന് നാളെ തുടക്കം

text_fields
bookmark_border
കൊച്ചി: ഗാന്ധിജയന്തി വാരാഘോഷത്തിന് തിങ്കളാഴ്ച ശുചിത്വ യജ്ഞത്തോടെ തുടക്കം. രാവിലെ ഒമ്പതിന് കാക്കനാട് സിവിൽ സ്റ്റേഷനിൽ കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എല്ലാ താലൂക്ക് ആസ്ഥാനത്തും ശുചീകരണം നടക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ജില്ല ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, ശുചിത്വമിഷൻ, കുടുംബശ്രീ, തദ്ദേശ ഭരണ വകുപ്പ്, എക്സൈസ്, പൊലീസ്, ഗാന്ധി പീസ് ഫൗണ്ടേഷൻ, കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ, റോട്ടറി കമ്യൂണിറ്റി കോർ എന്നിവ സംയുക്തമായാണ് വാരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയറ്ററിൽ ഗാന്ധി ചലച്ചിേത്രാത്സവം ആരംഭിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കൊച്ചിൻ ഫിലിം സൊസൈറ്റിയുമാണ് സംഘാടകർ. മഹാത്മഗാന്ധി-പിൽഗ്രിം ഓഫ് പീസ് (ഡോക്യുമ​െൻററി), ശ്യാം െബനഗൽ സംവിധാനം ചെയ്ത മൻ, ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത 'കൂർമാവതാര' എന്നിവ പ്രദർശിപ്പിക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ടി.ഡി.എം ഹാൾ മിനി തിയറ്ററിൽ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത 'ഗാന്ധി' സിനിമ പ്രദർശിപ്പിക്കും. എക്സൈസ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ഹൈകോടതി ജങ്ഷൻ മുതൽ ടൗൺഹാൾ വരെ ലഹരിവിരുദ്ധ സന്ദേശമയുർത്തി ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 10ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. ആലുവ റെയിൽേവ സ്റ്റേഷൻ മുതൽ ടൗൺഹാൾ വരെ ലഹരിവിരുദ്ധ പദയാത്രയാണ് മറ്റൊരു പരിപാടി. മെട്രോയിൽ യാത്ര ചെയ്യാം, കാരിക്കേച്ചറും സ്വന്തമാക്കാം കൊച്ചി: മെട്രോ പാലാരിവട്ടം മുതൽ മഹാരാജാസ് കോളജ് വരെയുള്ള സർവിസ് തുടങ്ങുന്ന ആദ്യദിവസമായ മൂന്നിന് കൗതുകം നിറഞ്ഞ ഒരു ചിത്രം ആദ്യയാത്രക്കാരെ കാത്തിരിക്കുന്നു. ആദ്യയാത്രക്കൊപ്പം നിങ്ങളുടെ ഒരു കാരിക്കേച്ചറുമായി തിരികെ പോകാൻ കെ.എം.ആർ.എൽ അവസരമൊരുക്കുന്നു. കൊച്ചിയിലെ പ്രമുഖരായ കാർട്ടൂണിസ്റ്റുകളാണ് യാത്രക്കാരുടെ കാരിക്കേച്ചറുകൾ വരക്കുക. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്സ്, ലിംക റെക്കോഡ്സ് തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടിയ സ്പീഡ് കാരിക്കേച്ചറിസ്റ്റ് ബി. സജ്ജീവി​െൻറ നേതൃത്വത്തിലുള്ള 10 കാർട്ടൂണിസ്റ്റുകളാണ് കന്നിയാത്രക്ക് എത്തുന്നവരുടെ ചിത്രങ്ങൾ വരക്കുക. ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ ഉച്ചക്ക് 12 മുതൽ രണ്ടു വരെയാണ് തത്സമയ കാരിക്കേച്ചർ രചന. കാരിക്കേച്ചറിസ്റ്റ് അനൂപ് രാധാകൃഷ്ണനാണ് പരിപാടിയുടെ കോഒാഡിനേറ്റർ. തോമസ് ആൻറണി, രതീഷ് രവി, അൻജൻ സതീഷ്, ഗിരീഷ് കുമാർ, വിനയതേജസ്വി, ഡെനിലാൽ, സിനിലാൽ ശങ്കർ, അനന്തു എന്നിവർ തത്സമയ കാരിക്കേച്ചർ രചനയിൽ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story