Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുഖ്യമന്ത്രിയും...

മുഖ്യമന്ത്രിയും മുഖ്യതന്ത്രിയും; യോഗി ആദിത്യനാഥ്​ ഡബിൾ റോളിൽ

text_fields
bookmark_border
ഗോരഖ്പുർ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ റോളും ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യതന്ത്രി സ്ഥാനവും ഒരുപോലെ കൈകാര്യം ചെയ്യുകയാണ് യോഗി ആദിത്യനാഥ്. ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ആദിത്യനാഥാണ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. വെള്ളിയാഴ്ച ക്ഷേത്രത്തിൽ നടന്ന കന്യാപൂജക്ക് കാമികത്വം വഹിച്ചതും ആദിത്യനാഥാണ്. ദുർഗ ക്ഷേത്രത്തിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നുമുതൽ ഏഴുവരെ പൂജ നടത്തിയ അദ്ദേഹം പെൺകുട്ടികളുടെ പാദപൂജ നടത്തുന്ന 'കന്യാപൂജ' ചടങ്ങും നിർവഹിച്ചു. ഒമ്പത് പെൺകുട്ടികളുടെ പാദപൂജ നിർവഹിച്ച യോഗി, അവർക്ക് കുങ്കുമവും ഹാരവും ഷാളുമണിയിച്ചു. ക്ഷേത്രത്തിൽ കുട്ടികൾക്കായുള്ള സദ്യ വിളമ്പിയതും യോഗിയാണ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചുദിവസം പ്രഭാത പ്രത്യേക പൂജകൾ നിർവഹിച്ചത് യോഗിയാണെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകൾക്കുശേഷം അദ്ദേഹം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങളും നിർവഹിച്ചു. ദസറ- മുഹർറം ആഘോഷങ്ങൾ പ്രമാണിച്ച് പ്രത്യേക സുരക്ഷ ഏർപ്പെടുത്താനുള്ള പ്രാദേശിക ഭരണച്ചുമതലയുള്ളവരുമായി കൂടിക്കാഴ്ച, ഡി.ജി.പി ഉൾപ്പെടെ ഉന്നതതല ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ എന്നിവയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്നു. ശനിയാഴ്ച ഗോരഖ്നാഥ് ക്ഷേത്രത്തിൽനിന്നുള്ള ശോഭായാത്രക്ക് നേതൃത്വം നൽകിയത് യോഗി ആദിത്യനാഥാണ്.
Show Full Article
TAGS:LOCAL NEWS 
Next Story