Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദസറ ആഘോഷത്തി​നിടെ...

ദസറ ആഘോഷത്തി​നിടെ ക്ഷേത്രകെട്ടിടം ഇടിഞ്ഞ്​ രണ്ടുമരണം

text_fields
bookmark_border
നിസാമാബാദ് (തെലങ്കാന): ദസറ ആഘോഷത്തിനിടെ ക്ഷേത്രത്തി​െൻറ ബാൽക്കണി ഇടിഞ്ഞുവീണ് സ്ത്രീയും ഏഴു വയസ്സുള്ള കുട്ടിയും മരിച്ചു. അപകടത്തിൽ 20 പേര്‍ക്ക് പരിക്കേറ്റു. യശോദ, ഹരിക എന്നിവരാണ് മരിച്ചത്. നിസാമാബാദിലെ ആളൂർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മല്ലന്ന ഭഗവതിക്ഷേത്രത്തിൽ ദസറ ആഘോഷ ചടങ്ങുകൾ നടക്കുന്നതിനിടെ ബാൽക്കണിയിൽ കൂടുതൽ പേർ കയറിനിന്നതോടെ ഒരുഭാഗം ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story