Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യലഹരിയിൽ സഞ്ചരിച്ച...

മദ്യലഹരിയിൽ സഞ്ചരിച്ച യുവാക്കളുടെ ഓട്ടോ വാഹനങ്ങളിലിടിച്ചു

text_fields
bookmark_border
വടുതല: മദ്യലഹരിയിൽ സഞ്ചരിച്ച യുവാക്കളുടെ ഓട്ടോ അഞ്ച് വാഹനങ്ങളിലിടിച്ചു. പൂച്ചാക്കൽ ഭാഗത്തുനിന്ന് വരുകയായിരുന്ന ഓട്ടോറിക്ഷയാണ് വടുതലയിൽ അഞ്ചോളം വാഹനത്തിലിടിച്ച് അപകടത്തിൽപെട്ടത്. ഓട്ടോയിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ഒമ്പേതാടെ വടുതല പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. രണ്ട് കാറിലും ഓട്ടോ ടാക്സിയിലും ബൈക്കിലും ഇടിച്ച ഓട്ടോറിക്ഷ റോഡിൽ തലകീഴായി മറിഞ്ഞു. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് ഓട്ടോ നിവർത്തിയത്. ഓട്ടോയിലുണ്ടായിരുന്ന യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചതിനെത്തുടർന്ന് നാട്ടുകാർ തടഞ്ഞത് സംഘർഷത്തിലെത്തി. പൂച്ചാക്കൽ പൊലീസ് എത്തി മൂന്ന് യുവാക്കളെ ജീപ്പിൽ കയറ്റുന്നതിനിടെയും സംഘർഷമുണ്ടായി. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇവരെ കൊണ്ടുപോയത്. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാർ റോഡിൽ തടിച്ചുകൂടിയതോടെ ഗതാഗതവും തടസ്സപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story