Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോമസ്​ ചാണ്ടി...

തോമസ്​ ചാണ്ടി മന്ത്രിസഭയിൽ തുടരുന്നത് പണക്കൊഴുപ്പി​െൻറ ബലത്തിൽ ^ചെന്നിത്തല

text_fields
bookmark_border
തോമസ് ചാണ്ടി മന്ത്രിസഭയിൽ തുടരുന്നത് പണക്കൊഴുപ്പി​െൻറ ബലത്തിൽ -ചെന്നിത്തല ആലപ്പുഴ: പണക്കൊഴുപ്പി​െൻറ പിൻബലത്തിലാണ് തോമസ് ചാണ്ടി പിണറായി മന്ത്രിസഭയിൽ തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമനത്തി​െൻറ പേരിൽ മന്ത്രിയായിരുന്ന ഇ.പി. ജയരാജന് ലഭിക്കാത്ത നീതിയാണ് കായൽ കൈയേറിയ തോമസ് ചാണ്ടിക്ക് ലഭിക്കുന്നത്. യു.ഡി.എഫി​െൻറ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് മാത്രം മതി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാനെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആരോപണവിധേയൻ തോമസ് ചാണ്ടി ആയതിനാലാണ് മുഖ്യമന്ത്രി നടപടി എടുക്കാത്തത്. അഴിമതിക്കേസുകളെല്ലാം തേച്ചുമായ്ച്ച് കളയാനാണ് ലോക്നാഥ് െബഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചത്. മന്ത്രിയുടെ അഴിമതിയായതിനാൽ കലക്ടറുടെ മേൽ കൂടുതൽ രാഷ്ട്രീയ സമ്മർദം വന്നുകൊണ്ടിരിക്കുകയാണ്. നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം സംസ്ഥാനത്ത് ഒരുകേസിലും നടക്കുന്നില്ല. കേരളത്തിൽ ഭരണസ്തംഭനമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അഞ്ചിന് രാപകൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ എം.പി മുഖ്യാതിഥിയായി. യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു, കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, ജില്ല കൺവീനർ ബി. രാജശേഖരൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ, എ.എ. ഷുക്കൂർ, കണ്ടല്ലൂർ ശങ്കരനാരായണൻ, ജി. മുകുന്ദൻപിള്ള, മാന്നാർ അബ്ദുൽ ലത്തീഫ്, ജോർജ് ജോസഫ്, കളത്തിൽ വിജയൻ എന്നിവർ സംസാരിച്ചു. മതേതര വിദ്യാര്‍ഥി കൂട്ടായ്മ നാളെ ഹരിപ്പാട്: ഗാന്ധിജയന്തി ദിനത്തില്‍ സുന്നി വിദ്യാര്‍ഥി ഫെഡറേഷന്‍ 'വരൂ, നമുക്കൊരുമിച്ചുപാടാം ഫാഷിസത്തിനെതിരെ' മതേതര വിദ്യാര്‍ഥി കൂട്ടായ്മ സംഘടിപ്പിക്കും. ഹരിപ്പാട് ഗാന്ധിസ്‌ക്വയറില്‍ വൈകീട്ട് മൂന്നിന് സാഹിത്യകാരന്‍ ചുനക്കര ജനാര്‍ദനന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുൽ റശീദ് നരിക്കോട് മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ജില്ല വൈസ് പ്രസിഡൻറ് എന്‍. അഷ്‌റഫ് സഖാഫി, ഫിനാന്‍സ് സെക്രട്ടറി എ. നസറുദ്ദീന്‍, ഡിവിഷന്‍ വൈസ് പ്രസിഡൻറ് ഷറഫുദ്ദീന്‍ കാമില്‍ സഖാഫി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story