Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേവദത്ത്​ ജി....

ദേവദത്ത്​ ജി. പുറക്കാട്​ അനുസ്​മരണം

text_fields
bookmark_border
അമ്പലപ്പുഴ: ത​െൻറ ഏതുപ്രവർത്തനങ്ങളിലും മികവും ആത്മാർഥതയും വെച്ചുപുലർത്തിയ നേതാവായിരുന്നു ദേവദത്ത് ജി. പുറക്കാടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ദേവദത്ത് ജി. പുറക്കാട് സ്മാരക ട്രസ്റ്റി​െൻറ നേതൃത്വത്തിൽ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് അമ്പലപ്പുഴയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവദത്ത് പ്രവർത്തിച്ച മേഖലകളിൽ ഒരുപരാതിയും ഉണ്ടായിട്ടില്ല. സമൂഹത്തിന് വേണ്ടി നന്മ ചെയ്തവരെ നാം ഒരിക്കലും മറക്കരുതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അദ്ദേഹത്തി​െൻറ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ആലപ്പുഴ മുൻ കലക്ടർ പി. വേണുഗോപാലിന് ഉമ്മൻ ചാണ്ടി കൈമാറി. ട്രസ്റ്റ് ചെയർമാൻ കെ. ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ഷേയ്ഖ് പി. ഹാരിസ്, പി. ജ്യോതിസ്, എ.എം. നസീർ, ജി. വേണുലാൽ, റഹ്മത്ത്, ഹാമിദ്, ജി. ഗംഗാദത്തൻ, സി. പ്രദീപ്, എ.ആർ. കണ്ണൻ, ആർ. സനൽകുമാർ, ബിന്ദു, എ.കെ. ബേബി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story