Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതീകാത്​മക ഹിംസ...

പ്രതീകാത്​മക ഹിംസ കേരളത്തിൽ വേരൂന്നുന്നു ^കെ.പി.സി.സി വിചാർ വിഭാഗ്​

text_fields
bookmark_border
പ്രതീകാത്മക ഹിംസ കേരളത്തിൽ വേരൂന്നുന്നു -കെ.പി.സി.സി വിചാർ വിഭാഗ് കൊച്ചി: ദലിതരെയും കീഴാളരെയും സ്ത്രീകളെയും മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തുന്ന പ്രതീകാത്മക ഹിംസ കേരളത്തിൽ വേരൂന്നുെന്നന്ന് കെ.പി.സി.സി വിചാർ വിഭാഗ് സംഘടിപ്പിച്ച ഗാന്ധി സ്മൃതി അഭിപ്രായപ്പെട്ടു. ഗാന്ധി മുതൽ ഗൗരി ലേങ്കഷ് വരെയുള്ളവരെ നേരിട്ട് ഹിംസിച്ചതിനെക്കാൾ അപകടമാണ് വളർന്നുവരുന്ന ഇൗ പ്രതീകാത്മക ഹിംസ. ൈഹബി ഇൗഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് ജില്ല ചെയർമാൻ ഷൈജു കേളന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ, ടി.വി പുരം രാജു, ഷിമ്മി പാട്രിക്, പി.െഎ. രാജു എന്നിവർ സംസാരിച്ചു. സംഗീതസംവിധായകൻ ജോൺസൺ മങ്ങഴയുടെ നേതൃത്വത്തിൽ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ചിത്രകാരൻ ബിനുരാജ് കലാപീഠം ഗാന്ധിജിയുടെ ഇല്ലസ്ട്രേഷൻ ഒരുക്കി. ഡോ. ഷാജി ജേക്കബ് 'ഗാന്ധി മുതൽ ഗൗരി വരെ' വിഷയത്തിൽ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യസമരത്തിൽ ജയിൽവാസം അനുഷ്ഠിച്ച എ.കെ. ഭാസ്കരനെ ചടങ്ങിൽ ആദരിച്ചു. പൊന്നുരുന്നി സ​െൻറ് റീത്താസ് ഹൈസ്കൂളിലെ 25 കുട്ടികൾക്ക് ഗാന്ധിജിയുടെ ജീവചരിത്രം വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story