Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനടപ്പാത കൈയേറി...

നടപ്പാത കൈയേറി പാർക്കിങ്​; നടപടി സ്വീകരിക്കാതെ പൊലീസ്

text_fields
bookmark_border
ആലുവ: നടപ്പാതകളിലെ പാർക്കിങ് സംബന്ധിച്ച് പരാതി ഉയർന്നിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിൽ പാസ്പോർട്ട്‌ ഓഫിസിന് സമീപത്തെ നടപ്പാതയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഒരുമാസം മുമ്പ് നിയന്ത്രണംവിട്ട മിനി ലോറിയിച്ച് ഫുട്പാത്തിലൂടെ പോയ വിദ്യാർഥി മരിച്ചിരുന്നു. ഈ ഭാഗത്തെ കൈയേറ്റങ്ങളും അനധികൃത പാർക്കിങ്ങുമാണ് അപകടത്തിന് വഴിവച്ചത്. ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിൽ പൊലീസ് അലംഭാവം കാട്ടുകയാണെന്നാണ് ആക്ഷേപം. പാസ്പോർട്ട് ഓഫിസ്, എൽ.ഐ.സി ഓഫിസ്, സിനിമ തിയറ്റർ എന്നിവ ഈ ഭാഗത്താണ്. നിരവധി പാസ്പോർട്ട് സേവ കേന്ദ്രങ്ങളും ഇവിടെയുണ്ട്. റോഡിന് ഇരുവശത്തേക്കും ഒറ്റവരി വാഹനങ്ങളാണ് പോകാൻ സാധിക്കുക. ഈ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് പാർക്കിങ് സൗകര്യമില്ലാത്തത് പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു. അനധികൃത പാർക്കിങ്ങിനെതിരെ പൊലീസിലും നഗരസഭ അധികൃതർക്കും നാട്ടുകാർ പരാതി നൽകിയിട്ടും നടപടിയില്ല. ക്യാപ്‌ഷൻ ea54 parking പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിൽ പാസ്പോർട്ട്‌ ഓഫിസിന് സമീപം നടപ്പാതയിൽ പാർക്ക് ചെയ്ത വാഹനങ്ങൾ
Show Full Article
TAGS:LOCAL NEWS 
Next Story