Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെളിയത്തുനാട് വില്ലേജ് ...

വെളിയത്തുനാട് വില്ലേജ് എക്​സ്​െ​റ്റൻഷൻ ഓഫിസിൽ ഉദ്യോഗസ്ഥൻ എത്തുന്നില്ലെന്ന​്​ പരാതി

text_fields
bookmark_border
ആലങ്ങാട്: വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച വെളിയത്തുനാട് വില്ലേജ് എക്സ്‌െറ്റൻഷൻ ഓഫിസ് അടഞ്ഞുകിടക്കുന്നതായി പരാതി. ഒരുവർഷത്തിലധികമായി ഉദ്യോഗസ്ഥൻ എത്താത്തതുമൂലമാണ് പ്രവർത്തനം നിലച്ചത്. കെട്ടിടത്തി​െൻറ തകർച്ച ഓഫിസ് പ്രവർത്തനങ്ങൾക്ക് തടസ്സമായതോടെ ഒന്നരവർഷം മുമ്പ് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞി​െൻറ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് നവീകരിച്ചത്. നേരത്തേ ബ്ലോക്ക് പഞ്ചായത്തി​െൻറ കീഴിലായിരുന്ന ഗ്രാമവികസന വകുപ്പ് ഇപ്പോൾ പഞ്ചായത്തുകളുടെ കീഴിലാണ്. രണ്ട് വി.ഇ.ഒമാർ വീതമാണ് പഞ്ചായത്തുകളിലുള്ളത്. കരുമാല്ലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ താൽക്കാലികമായി മനക്കപ്പടിയിലെ അംഗൻവാടിയിലാണ് ഇരുത്തിയിരുന്നത്. എന്നാൽ, വെളിയത്തുനാട്ടിലെ കെട്ടിടം നവീകരിച്ചശേഷവും ഉദ്യോഗസ്ഥൻ മനക്കപ്പടിയിൽ തുടർന്നു. ഇപ്പോൾ രണ്ടുപേരും കരുമാല്ലൂർ പഞ്ചായത്ത് ഓഫിസിൽ ഉണ്ട്. ഒരാളുടെ സേവനം വെളിയത്തുനാട്ടേക്ക് മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാൽ, ദൂരെനിന്ന് പഞ്ചായത്ത് ഒാഫിസിലെത്തുന്നയാളുകൾക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നതിനാലാണ് ഉദ്യോഗസ്ഥനെ മാറ്റാതിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറയുന്നു. പുതിയ ഉദ്യോഗസ്ഥ പരിശീലനം കഴിഞ്ഞ് എത്തിയിട്ടേയുള്ളൂവെന്നും വെളിയത്തുനാട്ടേക്ക് മാറ്റുന്നത് സംബന്ധിച്ച് അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story