Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസ് കരുമാല്ലൂർ...

കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റി

text_fields
bookmark_border
ആലങ്ങാട്: കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റി യോഗം തട്ടാംപടി എൻ.എസ്.എസ് ഹാളിൽ നടന്നു. ബ്ലോക്ക് പ്രസിഡൻറ് ബാബു മാത്യു ഉദ്ഘാടനം ചെയ്തു. മനയ്ക്കപ്പടി കളത്തിപറമ്പിൽ സുരേഷി​െൻറ വീട് ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതിൽ യോഗം പ്രതിഷേധിച്ചു. പുതുക്കാട് പ്രദേശത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം ഒത്താശയോടെ കള്ളക്കേസിൽ കുടുക്കുന്നതായി യോഗം ആരോപിച്ചു. തിങ്കളാഴ്ച രാവിലെ 10 മുതൽ നാലുവരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ തട്ടാംപടിയിൽ ഉപവാസ സമരം നടത്തും. മണ്ഡലം പ്രസിഡൻറ് എ.എം. അലി അധ്യക്ഷത വഹിച്ചു. കെ.വി. ദാമോദരൻ പിള്ള, കെ.ആർ. നന്ദകുമാർ, കെ.സി. വിനോദ്‌കുമാർ, ജി.വി. പോൾസൺ എന്നിവർ സംസാരിച്ചു. ഫ്രാൻസിസ് പഞ്ഞിക്കാരൻ, പി.എ. സക്കീർ, കെ.വി. ബാലകൃഷ്ണൻ, ടി.എ. നവാസ്, റഷീദ് കൊടിയൻ, കുഞ്ഞുമോൻ വിലങ്ങിൽ, എ.എം. അബു, വി.പി. അനിൽകുമാർ, സി.എസ്. സുനീർ, ബീനാ ബാബു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story