Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദക്ഷിണ മൂകാംബികയിൽ...

ദക്ഷിണ മൂകാംബികയിൽ ഹരിശ്രീ കുറിച്ചത്​ മൂവായിരത്തിലേറെ കുരുന്നുകൾ

text_fields
bookmark_border
പറവൂർ: മധ്യകേരളത്തിലെ പേരുകേട്ട സരസ്വതി ക്ഷേത്രങ്ങളിലൊന്നായ പറവൂർ ദക്ഷിണ മൂകാംബികയിൽ ഹരിശ്രീ കുറിക്കാൻ വൻ തിരക്ക്. മൂവായിരത്തിലേറെ കുരുന്നുകളാണ് ആദ്യക്ഷരം കുറിച്ചത്. ചുറ്റമ്പലത്തിനകത്ത് സജ്ജീകരിച്ച വിദ്യാരംഭ മണ്ഡപത്തിലും പ്രത്യേകം തയാറാക്കിയ വേദിയിലുമായാണ് ഗുരുക്കന്മാര്‍ കുട്ടികളെ എഴുത്തിനിരുത്തിയത്. പുലർച്ചെ മുതൽ വിദ്യാരംഭത്തിനെത്തിയവരുടെ നീണ്ട നിരയായിരുന്നു. പുലർച്ചെ നാലിന് പ്രത്യേക പൂജയോടെ ആരംഭിച്ച ചടങ്ങുകൾക്ക് ശേഷമായിരുന്നു വിദ്യാരംഭത്തിനുള്ള ഒരുക്കം. പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിച്ചു. രാവിലെ ആരംഭിച്ച എഴുത്തിനിരുത്തൽ ഉച്ചക്ക് 2.30ഒാടെയാണ് സമാപിച്ചത്. ക്ഷേത്രം തന്ത്രി പുലിയന്നൂർ വാസുദേവൻ നമ്പൂതിരി, മേൽശാന്തി കെ.യു. രാമചന്ദ്രൻ പോറ്റി, കീഴ്ശാന്തി പുതുമന ഹരിനമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാട്, ടി.ആർ. രാമനാഥൻ, പറവൂർ ജ്യോതിസ്, ഡോ. എം.എൻ. വെങ്കിടേശ്വരൻ, ഡോ. കെ.എ. ശ്രീവിലാസൻ, ഐ.എസ്. കുണ്ടൂർ, പ്രഫ. കെ. സതീശബാബു, ഡോ. ജിത മൂത്തകുന്നം, ആനന്ദൻ ചെറായി, സി.ജി. ജയപാലൻ, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, എൻ. നാരായണശർമ, എം.കെ. രാമചന്ദ്രൻ, പി. സരസ്വതി, കുന്നത്തൂരില്ലത്ത് വിഷ്ണു നമ്പൂതിരി, രാധാകൃഷ്ണൻ എമ്പ്രാന്തിരി, ഡോ. കെ.കെ. ബീന, ഉണ്ണികൃഷ്ണൻ പോറ്റി, കെ.കെ. അനിരുദ്ധൻ തന്ത്രി, കുമാരൻ എന്നിവരാണ് കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചത്. ഇതോടനുബന്ധിച്ച് സരസ്വതി മണ്ഡപത്തില്‍ നടന്ന സംഗീതോത്സവത്തിൽ പഞ്ചരത്നം, ഭക്തിഗാനസുധ, സംഗീതാർച്ചന, നവമാലിക, സംഗീതസദസ്സ്, വയലിൻ കച്ചേരി എന്നിവ നടന്നു. രാത്രി അത്താഴപൂജക്ക് ശേഷം കഷായവിതരണത്തോടെയാണ് നവരാത്രി ഉത്സവം സമാപിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ വർഷം മുഴുവൻ വിദ്യാരംഭം നടക്കുന്ന ഏക ക്ഷേത്രമാണ് പറവൂർ ദക്ഷിണ മൂകാംബിക. പടം- EP- പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിന് കുന്നത്തൂരില്ലത്ത് വിഷ്ണു നമ്പൂതിരിപ്പാട് നേതൃത്വം നൽകുന്നു
Show Full Article
TAGS:LOCAL NEWS 
Next Story