Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആദ്യക്ഷരം കുറിച്ച്...

ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

text_fields
bookmark_border
പള്ളുരുത്തി: വിജയദശമി നാളിൽ പശ്ചിമകൊച്ചിയിലെ വിവിധയിടങ്ങളിൽ കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. പള്ളുരുത്തി വെങ്കിടാചലപതി ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾക്ക് മുഖ്യ മേൽശാന്തി യശ്വന്ത് ഭട്ട് കാർമികത്വം വഹിച്ചു. 30 കുട്ടികൾ ആദ്യക്ഷരം കുറിച്ചു. പുസ്തകങ്ങളും മറ്റുസാമഗ്രികളും പൂജവെപ്പിനുശേഷം ഭക്തർ വിദ്യാരംഭ ദിനത്തിൽ ഏറ്റുവാങ്ങി. പള്ളുരുത്തി എസ്.ഡി.പി.വൈ ക്ഷേത്രത്തിൽ നടന്ന പൂജയെടുപ്പിന് മധു ശാന്തി കാർമികത്വം വഹിച്ചു. പള്ളുരുത്തി അഴകിയകാവ് കൊട്ടാരം ക്ഷേത്രത്തിൽ ശ്രീധരൻ എമ്പ്രാന്തിരിയും നാരായണൻ നമ്പൂതിരിയും കുട്ടികളെ എഴുത്തിനിരുത്തി. 100ൽപരം കുട്ടികളാണ് ഹരിശ്രീ കുറിക്കാൻ എത്തിയത്. 500നുമേൽ പുസ്തകങ്ങൾ പൂജക്കുവെച്ചിരുന്നു. ദേവസ്വം ഓഫിസർ ശ്രീരാജ്, ഷൈൻ, രാമറാവു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കലാപീഠത്തി​െൻറ അഭിമുഖ്യത്തിൽ വിദ്യാരംഭ ദിനത്തിൽ ഏഴ് കുരുന്നുകളുടെ ചെണ്ടമേളത്തി​െൻറ അരങ്ങേറ്റം നടന്നു. കലാപീഠം അധ്യാപകൻ പ്രതീഷ് പള്ളുരുത്തിയുടെ ശിക്ഷണത്തിലാണ് കുട്ടികൾ ചെണ്ടമേളം അഭ്യസിച്ചത്. വിശ്വാസ്, അഭിഷേക്, അർജുൻ, അശ്വിൻ, ആദിത്യൻ, ശ്രീദേവ്, ദേവനാരായണൻ എന്നീ കുട്ടികളാണ് ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചത്. ക്ഷേത്രത്തിൽ ഹരിശ്രീ കുറിക്കുന്ന ചടങ്ങും പൂജവെപ്പും നടന്നു. ഫോർട്ട്കൊച്ചി ശ്രീകാർത്തികേയ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിന് മേൽശാന്തി പാണാവള്ളി ശശികുമാർ, പെരുമ്പളം മധു ശാന്തി എന്നിവർ നേതൃത്വം നൽകി. കൊച്ചി ഫൈൻ ആർട്സ് സൊസൈറ്റിയിൽ നടന്ന വിദ്യാരംഭ ചടങ്ങ് കേരള കലാപീഠം ചെയർമാൻ ടി. കലാധരൻ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story