Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപമ്പിങ്​ കുടിശ്ശിക...

പമ്പിങ്​ കുടിശ്ശിക വിതരണം ചെയ്യണമെന്ന്​

text_fields
bookmark_border
കുട്ടനാട്: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പമ്പിങ് കുടിശ്ശികത്തുക അടിയന്തരമായി വിതരണം ചെയ്യണമെന്ന് കുട്ടനാട് വികസനസമിതി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കൽ ആവശ്യപ്പെട്ടു. ഇൗ ജില്ലകളിലെ പാടശേഖര സെക്രട്ടറിമാർ, പാടശേഖര സമിതി കോൺട്രാക്ടർമാർ, മോട്ടോർ ഓണേഴ്സ് എന്നിവരുടെ സംയുക്ത സമരപ്രഖ്യാപന കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലുമുതൽ ആറുവെരയുള്ള കൃഷികൾക്ക് പമ്പിങ് ഇനത്തിൽ കിട്ടാനുള്ള കോടിക്കണക്കിന് രൂപ നൽകാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഡിസംബർ നാലിന് കുട്ടനാട്ടിൽ പ്രതിഷേധസംഗമം നടത്താൻ തീരുമാനിച്ചു. തുടർനടപടി ഉണ്ടാകുന്നില്ലെങ്കിൽ കലക്ടറേറ്റ് മാർച്ചും സെക്രേട്ടറിയറ്റ് ധർണയും നടത്തും. സി.ടി. തോമസ് കാച്ചാംകോടം അധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ ഔസേപ്പച്ചൻ ചെറുകാട് മുഖ്യപ്രഭാഷണം നടത്തി. വിവിധ പാടശേഖരസമിതി ഭാരവാഹികളായ മോഡി തോമസ് കൊച്ചുപുരക്കൽ, നൈനാൻ തോമസ് മുളപ്പാൻമഠം, മാത്യൂസ് ജോൺ മണ്ഡപം, വർഗീസ് മാത്യു നെല്ലിക്കൽ, എം.ടി. തോമസ് മാളിയേക്കൽ, ജോണിച്ചൻ മണലി, എ.കെ. സോമനാഥൻ അദ്വൈതം, ശിവൻ തുണ്ടിയിൽ എന്നിവർ സംസാരിച്ചു. സാമുദായിക ഐക്യസന്ദേശവുമായി ക്വാമി ഏകത വാരാചരണം ആലപ്പുഴ: യുവതലമുറയിൽ രാജ്യസ്നേഹവും സാമുദായിക ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ക്വാമി ഏകത വാരാചരണം ചേർത്തല സ​െൻറ് മൈക്കിൾസ് കോളജ് നാഷനൽ സർവിസ് സ്കീമി​െൻറ നേതൃത്വത്തിൽ ആഘോഷിച്ചു. കാമ്പസിലും പങ്കാളിത്ത ഗ്രാമത്തിലുമായി വിവിധ ആഘോഷപരിപാടികളും സെമിനാറുകളും നടത്തി. ദേശീയോദ്ഗ്രഥന ദിനാഘോഷം മായിത്തറയിലെ വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം സദ്യയും കലാപരിപാടികളുമായി ആഘോഷിച്ചു. ന്യൂനപക്ഷ ദിനാചരണത്തി​െൻറ ഭാഗമായി കോളജ് വിദ്യാർഥികൾക്ക് 'ന്യൂനപക്ഷ അവകാശങ്ങളും സംവരണവും' വിഷയത്തിൽ സംവാദം നടത്തി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, അറബി ഭാഷകളിലെ പ്രഗല്ഭരായ കവികളെയും അവരുടെ കവിതകളെയും പരിചയപ്പെടുത്തി കവിസമ്മേളനവും ഉണ്ടായിരുന്നു. 'ജൈവകൃഷിയും സുസ്ഥിര ജീവനവും' വിഷയത്തിൽ ഡോ. സജിമോൻ ജോസഫ് പ്രബന്ധം അവതരിപ്പിച്ചു. ക്വാമി ഏകത വാരാചരണം പ്രിൻസിപ്പൽ ഡോ. വി. മാത്യുവും സമാപനം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് എം.ജി. രാജുവും ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർമാരായ പ്രഫ. പി. പ്രതീഷ്, ഡോ. ടെനി ഡേവിഡ്, വളൻറിയർമാരായ ശീതൾ, ശ്രീലക്ഷ്മി, അൻസൺ സൈറസ് എന്നിവർ നേതൃത്വം നൽകി. റോഡ് നിർമാേണാദ്ഘാടനം എടത്വ: തലവടി പഞ്ചായത്ത് നാലാം വാർഡിൽ വെള്ളക്കിണർ ജങ്ഷൻ മുതൽ ചാമക്കളത്തിൽപടി വരെയുള്ള റോഡി​െൻറ നിർമാണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജനൂബ് പുഷ്പാകരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് പനവേലി, സുഷമ സുധാകരൻ, ബിനു സുരേഷ്, പ്രിയ അരുൺ, ഷീന എലിസബത്ത്, സഹകരണബാങ്ക് പ്രസിഡൻറ് പി.വി. ഉത്തമൻ, വി.കെ. കുഞ്ഞുമോൻ, ജോജി ജെ. വയലപ്പള്ളി, വിജയൻ കല്ലൂത്ര, ടി.എം. മാത്തൻ, പഞ്ചായത്ത് സെക്രട്ടറി ബി. സിന്ധു, സുരേഷ് എന്നിവർ സംസാരിച്ചു. ഹാർബർ എൻജിനീയറിങ് വകുപ്പിൽനിന്ന് 33 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിർമിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story