Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓരുവെള്ള ഭീഷണി: ...

ഓരുവെള്ള ഭീഷണി: പ്രതിഷേധ കെട്ടഴിച്ച്​ പുത്തൻവേലിക്കര

text_fields
bookmark_border
പറവൂർ: ഓരുവെള്ള ഭീഷണി നേരിടുന്ന പുത്തൻവേലിക്കരയിൽ പ്രതിഷേധം ഇരമ്പുന്നു. നാടി​െൻറ മുക്കിലും മൂലയിലും കുടിവെള്ള പ്രശ്നമാണ് പ്രധാന ചർച്ചാവിഷയം. വാട്സ് ആപ് ഗ്രൂപ്പുകളിലും ഫേസ് ബുക്കിലും പ്രതിഷേധം അലയടിക്കുന്നു. 'ഫ്രണ്ട്സ് പുത്തൻവേലിക്കര' വാട്സ് ആപ് ഗ്രൂപ്പിൽ കുടിവെള്ള പ്രശ്നം സജീവ ചർച്ചയാണ്. വിഷയത്തിൽ അധികൃതരുടെ നിലപാടിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും കാര്യമായ ഒരുപ്രവർത്തനവും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള പരിപാടികളാണ് ഇരുകൂട്ടരും നടത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ചാലക്കുടിയാറിൽ ഉപ്പുകയറി കുടിവെള്ള വിതരണം തടസ്സപ്പെട്ടാൽ മാസങ്ങളോളം ഗ്രാമവാസികൾ ശുദ്ധജലം കിട്ടാതെ വലയുന്ന അവസ്ഥയുണ്ടാകും. കുടിവെള്ള പ്രശ്നത്തിന് പുറമെ പമ്പിങ് നടത്തുമ്പോൾ ഉപ്പുവെള്ളം കൃഷിയിടങ്ങളിലെത്തിയാൽ കാർഷികമേഖലയ്ക്കും കനത്ത തിരിച്ചടിയാകും. മുൻവർഷങ്ങളിലെ ദുരനുഭവമാണ് ഓർമകൾ ഇവരെ വേട്ടയാടുന്നത്. ശാശ്വതപരിഹാരം ആവശ്യപ്പെട്ട് ശബ്ദമുയർത്താൻ തുടങ്ങിയിട്ടു വർഷങ്ങളാെയങ്കിലും അധികൃതർ മുഖംതിരിച്ചുനിൽക്കുകയാണ്. ഇളന്തിക്കര --കോഴിത്തുരുത്ത് മണൽബണ്ട് നിർമാണം വൈകുന്നത് നാട്ടുകാരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. പെരിയാറിൽനിന്ന് ചാലക്കുടിയാറിലേക്ക് ഓരുവെള്ളം കയറുന്നത് തടയാൻ മണൽബണ്ട് നിർമിക്കുമെന്ന് അധികാരികൾ പറഞ്ഞിരുന്നെങ്കിലും ഡ്രഡ്ജർ ഇനിയും കണക്കൻകടവിലെത്തിയിട്ടില്ല. ഡിസംബർ ആദ്യവാരത്തിലെ ഡ്രഡ്ജർ എത്തുകയുള്ളൂ. നിർമാണം കൃത്യസമയത്ത് തുടങ്ങാൻ കഴിയാതിരുന്നതിനാൽ പൂർത്തിയാക്കാനും സമയമെടുക്കും. ഡ്രഡ്ജർ എത്തി നിർമാണം ആരംഭിച്ചാൽ രണ്ടാഴ്ചയെങ്കിലും വേണം പണി പൂർത്തിയാകാൻ. കണക്കൻകടവ് റഗുലേറ്റർ -കം -ബ്രിഡ്ജിലെ ഷട്ടറുകള്‍ക്കു ചോർച്ചയുള്ളതിനാൽ ഓരുവെള്ളം കയറാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ഒക്ടോബർ അവസാനത്തോടെയെങ്കിലും മണൽ ബണ്ട് നിർമാണം ആരംഭിക്കേണ്ടതായിരുന്നെന്നാണ് നാട്ടുകാരുടെ നിലപാട്. ഉപ്പുവെള്ളം കയറി കുടിവെള്ളം മുട്ടാതിരിക്കാൻ അധികൃതർ കാര്യക്ഷമമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ പറവൂർ: മുനിസിപ്പൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ കഞ്ചാവ് വിൽപനക്കിടെ രണ്ട് യുവാക്കൾ പിടിയിൽ. കരിമ്പാടം പുഴവൂർ പറമ്പിൽ അനന്തു (22), കൂട്ടുകാട് വേങ്ങിലത്ത് വീട്ടിൽ ലിജോ ജോസഫ് (23) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്നും 200 ഗ്രാം കഞ്ചാവ് പൊതി കണ്ടെടുത്തു. കഞ്ചാവിന് അടിമയായ ഇവർ വിൽപനയും നടത്തുന്നതായി പറവൂർ എസ്.ഐ.കെ.എ. സാബു പറഞ്ഞു. ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നിരവധി പേരാണ് കഞ്ചാവ് വിൽക്കുന്നത്. ഒരു മാസത്തിനുള്ളിൽ സാബുവി​െൻറ നേതൃത്വത്തിൽ പത്തൊൻപത് പേരെയാണ് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും എസ്.ഐ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story