Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:32 AM GMT Updated On
date_range 2017-11-29T11:02:58+05:30സംയുക്ത സമരസമിതി നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി
text_fieldsആലുവ: ഗതാഗത പരിഷ്കാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. വ്യാപാര ഭവനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. സി.പി.എം ഏരിയ സെക്രട്ടറി വി. സലീം ഉദ്ഘാടനം ചെയ്തു. മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇ.എം. നസീർ ബാബു അധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് കെ.ജി. ഹരിദാസ്, സി.ഐ.ടി.യു ജില്ല ജോ. സെക്രട്ടറി എം.ജെ. ടോമി, പി. നൗഷാദ്, പി.എം. സഹീർ, കെ.എം. കുഞ്ഞുമോൻ, ഹരിഹരപുത്രൻ, രാജീവ് സക്കറിയ, ഒ.എം. അബൂബക്കർ, എ.ജെ. റിയാസ്, ഹരിപ്രസാദ്, ശരത്ത് ജി. നായർ, ജോണി മൂത്തേടൻ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea58 vyapari ഗതാഗത പരിഷ്കാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തുന്നു പോരായ്മ പരിഹരിക്കണം- അടിയന്തര കൗൺസിൽ ആലുവ: ഗതാഗത പരിഷ്കാരത്തിലെ പോരായ്മ പരിഹരിക്കണമെന്ന് നഗരസഭ അടിയന്തിര കൗൺസിൽ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തിര കൗൺസിൽ ചേർന്നത്. പരിഷ്കാരം പൂർണമായി പിൻവലിക്കണമെന്ന് സി.പി.എം അംഗങ്ങൾ ആവശ്യപ്പെട്ടു. സി.പി.ഐ, ബി.ജെ.പി, സ്വതന്ത്ര കൗൺസിലർമാർ പരിഷ്കാരത്തിലെ പോരായ്മ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണപക്ഷ കൗൺസിലർമാരും ഇതേ ആവശ്യം ഉന്നയിച്ചു. ഗതാഗത ഉപദേശക സമിതിയിൽ യോഗ തീരുമാനം അവതരിപ്പിക്കുമെന്ന് ചെയർപേഴ്സൻ ലിസി എബ്രഹാം അറിയിച്ചു.
Next Story