Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

ക്രിസ്​മസ്^പുതുവത്സരാഘോഷം: എക്സൈസ്​ കൺേട്രാൾ റൂം ഡിസംബർ അഞ്ചുമുതൽ

text_fields
bookmark_border
ക്രിസ്മസ്-പുതുവത്സരാഘോഷം: എക്സൈസ് കൺേട്രാൾ റൂം ഡിസംബർ അഞ്ചുമുതൽ ആലപ്പുഴ: ക്രിസ്മസ് -പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ ജില്ലയിൽ എക്സൈസ് പ്രവർത്തനം ശക്തമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല കൺേട്രാൾ റൂം ഡിസംബർ അഞ്ച് മുതൽ തുടങ്ങും. വ്യാജമദ്യ നിർമാണം, വിപണനം, മദ്യക്കടത്ത്, മയക്കുമരുന്നി​െൻറ ഉപഭോഗം/വിപണനം എന്നിവയെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണം. വിവരം നൽകുന്നവരുടെ പേര് അതീവ രഹസ്യമായി സൂക്ഷിക്കും. വിവരം നൽകുന്നവർക്ക് 5000 രൂപ മുതൽ 25,000 രൂപ വരെ പാരിതോഷികം നൽകും. ജില്ല ഓഫിസ് കൺേട്രാൾ റൂം: 0477-2252049, 18004252696 (ടോൾ ഫ്രീ), 155358 (ടോൾ ഫ്രീ ബി.എസ്.എൻ.എൽ). എക്സൈസ് സ്പെഷൽ സ്ക്വാഡ്: 0477-2251639, അസി. എക്സൈസ് കമീഷണർ (എൻഫോഴ്സ്മ​െൻറ്) ആലപ്പുഴ: 9496002864. എക്സൈസ് ഡെപ്യൂട്ടി കമീഷണർ: 9447178056. വിവിധ എക്സൈസ് സർക്കിൾ ഓഫിസുകളിൽ ബന്ധപ്പെടാവുന്ന നമ്പറുകൾ -ചേർത്തല: 0478-2813126, 9400069483 (സർക്കിൾ ഇൻസ്പെക്ടർ), 9400069484 (എക്സൈസ് ഇൻസ്പെക്ടർ). ആലപ്പുഴ: 0477-2230183, 9400069485 (സി.ഐ), 9400069486 (ഇ.ഐ), കുട്ടനാട്: 0477-2704833, 9400069487 (സി.ഐ). ചെങ്ങന്നൂർ: 0479-2452415, 9400069488 (സി.ഐ), 9400069489 (ഇ.ഐ). മാവേലിക്കര: 0479-2340265, 9400069490 (സി.ഐ), 9400069491 (ഇ.ഐ), ഹരിപ്പാട്: 0479-2412350, 9400069492 (സി.ഐ), 9400069493 (ഇ.ഐ). എക്സൈസ് എൻഫോഴ്സ്മ​െൻറ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് ആലപ്പുഴ: 0477-2251639, 9400069494 (സി.ഐ), 9400069495 (ഇ.ഐ.). എക്സൈസ് റേഞ്ച് ഓഫിസുകൾ -കുത്തിയതോട്: 0478-2561966, 9400069496 (ഇ.ഐ). ചേർത്തല: 0478-2823547, 9400069497 (ഇ.ഐ), ആലപ്പുഴ: 0477-2230182, 9400069498 (ഇ.ഐ.), കുട്ടനാട്: 0477-2704851, 9400069499 (ഇ.ഐ). ചെങ്ങന്നൂർ: 0479-2451818, 9400069501 (ഇ.ഐ), മാവേലിക്കര: 0479-2340270, 9400069502 (ഇ.ഐ), നൂറനാട്: 0479-2373300, 9400069503 (ഇ.ഐ). കാർത്തികപ്പള്ളി: 0479-2480570, 9400069504 (ഇ.ഐ). കായംകുളം: 0479-2434858, 9400069505 (ഇ.ഐ). ബോധവത്കരണ ക്ലാസ് അരൂർ: എഴുപുന്ന സ​െൻറ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾക്കായി കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. എഴുപുന്ന കൃഷി ഓഫിസർ പി. ജിഷ്ണു ക്ലാസെടുത്തു. കൃഷിയുടെ പ്രാധാന്യം, കുട്ടികളിൽ കാർഷികവൃത്തിയോടുള്ള സ്നേഹം എന്നിവ വളർത്തിയെടുക്കുന്നതി​െൻറ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. നൂറിലധികം വാഴവിത്തുകൾ കാഡറ്റുകൾക്ക് വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ടി.ജെ. ജോൺസൻ, എസ്.പി.സി ഒാഫിസർമാരായ എം.എം. ടെസി, ബൈജുമോൻ ജോസഫ്, അരൂർ എ.എസ്.െഎ പി. ചന്ദ്രാനന്ദൻ, സിവിൽ പൊലീസ് ഓഫിസർ ബിനുമോൾ എന്നിവർ സംസാരിച്ചു. ഭരണഘടന ദിനാചരണം ആലപ്പുഴ: നെഹ്റു യുവകേന്ദ്രയുടെയും പൊള്ളേത്തെ ദേശസേവിനി ഗ്രന്ഥശാല യൂത്ത് ക്ലബി​െൻറയും സംയുക്താഭിമുഖ്യത്തിൽ ഭരണഘടന ദിനാചരണം നടത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര തിലകൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ക്ലബ് വൈസ് പ്രസിഡൻറ് സുനേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു. തെക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്. ജയമോഹൻ മുഖ്യപ്രഭാഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story