Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:35 AM GMT Updated On
date_range 28 Nov 2017 5:35 AM GMTമത്സ്യവിൽപനക്കിടെ തർക്കം; വ്യാപാരിക്ക് തലക്ക് അടിയേറ്റു; രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
കൂത്താട്ടുകുളം: മത്സ്യവിൽപനക്കിടെ വാക്കുതർക്കത്തെ തുടർന്ന് മത്സ്യ വില്പനക്കാരന് തലക്ക് അടിയേറ്റു. കരിങ്കല്ല്കൊണ്ട് തലക്കടിയേറ്റ് ഗുരുതര പരിക്കേറ്റ കിഴകൊമ്പ് പടിഞ്ഞാറേകുടി ഷാന്‍ കുമാറിനെ(36) കോട്ടയം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് ഏഴിന് കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലക്ക് സമീപമാണ് സംഭവം. മത്സ്യം വാങ്ങാന്‍ എത്തിയവരും വിൽപനക്കാരനായ ഷാനുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് തലക്ക് അടിയേറ്റത്. ഷാനിനെ ആക്രമിച്ച വാളിയപ്പാടം പുറ്റാനിമലയില് പൊന്നു (47), ചെരുകുന്നുമല കടുവാകുഴിയില്‍ കുഞ്ഞിക്കണ്ണന് (39) എന്നിവരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story