Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസുകാരെ ആക്രമിച്ച...

പൊലീസുകാരെ ആക്രമിച്ച കേസിൽ നാലുപേർ റിമാൻഡിൽ

text_fields
bookmark_border
ചേർത്തല: ബാറിൽ മദ്യപാനത്തിനിടെ ഉണ്ടായ തമ്മിൽത്തല്ല് തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ച കേസിൽ പിടിയിലായ നാലുപേരെ റിമാൻഡ് ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡ് രാജിനിവാസിൽ കൃഷ്ണപ്രസാദ് (36), കൈതക്കാട് വെളി ബിബിൻ (25), പനച്ചിക്കൽ വിജേഷ് (24), തണ്ണീർമുക്കം പഞ്ചായത്ത് 21ാം വാർഡ് നികർത്തിൽ ധനേഷ് (26) എന്നിവരെയാണ് ചേർത്തല കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി നഗരത്തിലെ ബാറിൽ മദ്യപസംഘം ഏറ്റുമുട്ടുന്നത് തടയാൻ ശ്രമിച്ച ചേർത്തല എസ്.ഐ ജി. അജിത്കുമാർ, ഗ്രേഡ് എസ്.ഐ ബാബു, എ.എസ്.ഐ സുനിൽ, സീനിയർ സിവിൽ ഓഫിസർ കുഞ്ഞുമോൻ, സിവിൽ പൊലീസ് ഓഫിസർ ജയമോഹൻ എന്നിവരെയാണ് ആക്രമിച്ചത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ പള്ളിപ്പുറം സ്വദേശി ആദർശ് (25) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story