Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകപ്പൽ നിർമാണ ലാബി​െൻറ...

കപ്പൽ നിർമാണ ലാബി​െൻറ ഉദ്ഘാടനം

text_fields
bookmark_border
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ് ടെക്നോളജി വകുപ്പിലെ പുനർ നവീകരിച്ച മാതൃക കപ്പൽ നിർമാണ ലാബി​െൻറ ഉദ്ഘാടനവും കൈമാറ്റ ചടങ്ങും ചൊവ്വാഴ്ച രാവിലെ 9.30ന് ഷിപ് ടെക്നോളജി വകുപ്പി​െൻറ സെമിനാർ ഹാളിൽ സംഘടിപ്പിക്കും. കൊച്ചിൻ ഷിപ്യാർഡ് ഡയറക്ടർ- ടെക്നിക്കൽ സണ്ണി തോമസ് ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത മുഖ്യാതിഥിയാകും. ഷിപ്പിങ് ടെക്നോളജി വിഭാഗം മേധാവി ഡോ. മറിയാമ്മ ചാക്കോ അധ്യക്ഷത വഹിക്കും. കൊച്ചിൻ ഷിപ് യാർഡി​െൻറ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് 1991ൽ സ്ഥാപിച്ച മാതൃക കപ്പൽ നിർമാണ ലാബ് നവീകരിച്ചത്. നേവൽ ആർക്കിെടക്ചറൽ ആൻഡ് ഷിപ് ബിൽഡിങ് എൻജിനീയറിങ് വിദ്യാർഥികൾക്ക് കപ്പൽ, ബോട്ട് രൂപകൽപന പ്രായോഗിക തലത്തിൽ മനസ്സിലാക്കുന്നതിന് ലാബി​െൻറ പ്രവർത്തനം ഗുണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story