Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 5:20 AM GMT Updated On
date_range 2017-11-27T10:50:58+05:30ധാർമികതയെ കുറിച്ച് പറയാൻ സർക്കാറിന് അവകാശമില്ല ^വി.ടി. ബൽറാം
text_fieldsധാർമികതയെ കുറിച്ച് പറയാൻ സർക്കാറിന് അവകാശമില്ല -വി.ടി. ബൽറാം മൂവാറ്റുപുഴ: പിണറായി സർക്കാരിന് ധാർമികതയെ കുറിച്ച് പറയാൻ അവകാശമില്ലന്ന് വി.ടി. ബൽറാം എം.എൽ.എ പറഞ്ഞു. കിഴക്കേക്കര പ്രിയദർശിനി കോൺഗ്രസ് ഭവെൻറ ഉദ്ഘാടനത്തിെൻറ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോപണ വിധേയരായ തോമസ് ചാണ്ടിയും എ.കെ. ശശീന്ദ്രനും മന്ത്രിയാകാൻ പരസ്പരം മത്സരിക്കുകയാണ്. ഫിനിഷിങ് പോയൻറിൽ പിണറായി വിജയൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓഫിസ് ഉദ്‌ഘാടനം ജോസഫ് വാഴക്കൻ നിർവഹിച്ചു. പ്രസിഡൻറ് അബ്ദുൽ സലാൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് കെ.എം. പരീത്, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് പനക്കൽ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി മുഹമ്മദ് റഫീഖ്, പി.എം. റഫീഖ്, അബ്‍ദുൽ സലാം, സുബൈർ മൈതീൻ, ഷംസുദ്ദീൻ കുന്നപ്പിള്ളിമാലിൽ, ഹനീഫ രണ്ടാർ, കെ.എസ്. കബീർ, പ്രമീള ഗിരീഷ്‌കുമാർ, കെ.കെ. ജയദേവൻ, ബഷീർ മേലോത്ത്, കെ.എം. ബാവ, റിഷാദ് തോപ്പിക്കുടി എന്നിവർ സംസാരിച്ചു.
Next Story