Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രെയിൻ തട്ടി യുവാവ്...

ട്രെയിൻ തട്ടി യുവാവ് മരിച്ചു

text_fields
bookmark_border
കൊച്ചി: ഇടപ്പള്ളിക്ക് സമീപം െട്രയിൻ തട്ടി യുവാവ് മരിച്ചു. കട്ടപ്പന വേലമ്മാവുകുടിയിൽ വലിയപാറക്കര വേലായുധ​െൻറ മകൻ അരുൺ കുമാറാണ് (36) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.30ന് ഇടപ്പള്ളിയിലായിരുന്നു അപകടം. അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു. തോർത്ത് വാങ്ങാൻ പുറത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. കട്ടപ്പനയിൽ ഹോട്ടൽ ബിസിനസ് നടത്തുകയാണ് അരുൺ. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യയും മൂന്ന് മക്കളുമുണ്ട്. എളമക്കര പൊലീസ് നടപടി സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story