Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂർ മുസ്​രിസ്...

പറവൂർ മുസ്​രിസ് ജലോത്സവം: തുരുത്തിപ്പുറവും ശ്രീമുരുകനും ജേതാക്കൾ

text_fields
bookmark_border
പറവൂർ: പെരിയാറി​െൻറ കൈവഴിയായ തട്ടുകടവിൽ നടന്ന മുസ്രിസ് ജലോത്സവത്തിൽ തുരുത്തിപ്പുറം കിരീടം ചൂടി. എ ഗ്രേഡിൽ, താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ തുഴഞ്ഞ താണിയനെയാണ് തുരുത്തിപ്പുറം ബോട്ട് ക്ലബ് പരാജയപ്പെടുത്തിയത്. ബി ഗ്രേഡ് ഫൈനലിൽ തൈക്കൂടം ബോട്ട് ക്ലബ്ബി​െൻറ ശ്രീമുരുകൻ ഞാറയ്ക്കൽ, പിറവി ബോട്ട് ക്ലബ്ബി​െൻറ പുത്തൻപറമ്പിലിനെയാണ് തോൽപിച്ചത്. ഇരുവിഭാഗങ്ങളിലായി 12 കളിവള്ളങ്ങൾ മാറ്റുരച്ചു. പ്രാഥമികഘട്ടം മുതൽ മത്സരം വീറും വാശിയും നിറഞ്ഞുനിന്നു. ഒരുമിച്ചു കുത്തിത്തുഴയെറിഞ്ഞ തുഴച്ചിൽക്കാർ കാണികൾക്ക് ആവേശമായി. മത്സരം കാണുന്നതിനായി ഇരുകരകളിലുമായി നൂറുകണക്കിനാളുകളാണ് എത്തിയത്. കൂടാതെ ഒട്ടേറെപ്പേർ ചെറുവള്ളങ്ങളിലെത്തി. ആർപ്പുവിളിച്ചും വെള്ളത്തിൽ ചാടിമറിഞ്ഞും അവർ വള്ളംകളി ഉത്സവമാക്കി. സീസണിൽ പറവൂരിലും ചുറ്റുവട്ടത്തുമായി നടന്ന ഏട്ടു ജലോത്സവങ്ങളിൽ ഏഴിലും കിരീടം ചൂടിയാണ് തുരുത്തിപ്പുറത്തി​െൻറ പടയോട്ടം. കൊട്ടുവള്ളിക്കാട് ജലോത്സവത്തിൽ മാത്രമാണ് ഹനുമാൻ ഒന്നാമന്‍ ജയിച്ചത്. ജലോത്സവം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി ചെയർമാൻ എം.ജെ. രാജു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. കെ.പി. ധനപാലൻ തുഴ കൈമാറി. ബാലതാരം ചേതൻ ജെ. ലാൽ മുഖ്യാതിഥിയായി. എം.പി. പോൾസൺ, ജെസി രാജു, വൽസല പ്രസന്നകുമാർ, ലൈജോ ജോൺസൺ, മിനി ഷിബു, സുനിത രാജൻ, വ്യാസ് തോമസ്, പ്രിൻസൺ തോമസ്, കെ.വി. ജിജോ, അജിത്ത് വടക്കേടത്ത് എന്നിവർ സംസാരിച്ചു. സി.ഐ. ക്രിസ്പിൻ സാം സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയ് നായരമ്പലം, എം.ജെ. തോമസ്, ചേതൻ ജെ. ലാൽ, ഗോപൻ സ്വരത്രയ എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story