Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചീനവല നവീകരണം:...

ചീനവല നവീകരണം: നവവത്സര ആഘോഷത്തിന്​ മുമ്പ്​ പൂർത്തിയാക്കുമെന്ന വാഗ്ദാനം പാഴ് വാക്കാകുന്നു

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചിയുടെ കൈയ്യൊപ്പെന്ന് വിശേഷിപ്പിക്കുന്ന ഫോര്‍ട്ട്കൊച്ചിയിലെ ചീനവലകള്‍ പൈതൃക രീതിയില്‍ കാണണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ചീനവല നവീകരണം ഡിസംബര്‍ ആദ്യ വാരത്തോടെ പൂര്‍ത്തിയാകുമെന്ന് എം.എൽ.എ പറഞ്ഞിരുന്നുവെങ്കിലും നടപടിയൊന്നുമായിട്ടില്ല. ചീനവല നവീകരണത്തിനുള്ള തേക്കിന്‍ തടികള്‍ ലഭിക്കാത്തതാണ് പ്രധാന തടസ്സം. തേക്കിന്‍ തടികള്‍ ലഭിക്കുന്നതിനായി വനം വകുപ്പിനെ സമീപിച്ചിരുന്നെങ്കിലും ഒമ്പത് മീറ്റര്‍ നീളമുള്ള തടി ലഭിക്കാതിരുന്നത് മൂലം പദ്ധതി അനന്തമായി നീളുകയാണ്. ആറ് മീറ്റര്‍ നീളമുള്ള തടിയാണ് വനം വകുപ്പി‍​െൻറ കൈവശമുള്ളത്. ഒമ്പത് മീറ്റര്‍ നീളമുള്ള തടി മുറിക്കണമെങ്കില്‍ പ്രത്യേക അനുമതി വേണം. അനുമതി നേടിയെങ്കിലും ഇതിനായുള്ള ടെൻഡര്‍ നടപടികളിലേക്ക് കടന്നിട്ടേയുള്ളൂ. ഇതിന് ശേഷം തടി ബന്ധപ്പെട്ടവര്‍ മാര്‍ക്ക് ചെയ്യണം. തുടർന്നു മാത്രമേ തടി മുറിക്കാന്‍ കഴിയു. ഇതിനെല്ലാം കുറഞ്ഞത് ഒന്നര മാസമെങ്കിലും എടുക്കുമെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. തടി മുറിച്ചശേഷം ശരിക്കും ഉണങ്ങിയെങ്കില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. അേതസമയം തേക്കിൻ കഴകൾക്കൊപ്പം വേണ്ട തെങ്ങിന്‍ തടിക്കായുള്ള ടെൻഡര്‍ നല്‍കിക്കഴിഞ്ഞു. ഒന്നര കോടി രൂപയാണ് ഫോര്‍ട്ട്കൊച്ചിയിലെ ചീനവലകള്‍ പൈതൃക തനിമയോടെ നവീകരിക്കാനായി ടൂറിസം വകുപ്പ് അനുവദിച്ചിട്ടുള്ളത്. കിറ്റ്ക്കോക്കാണ് ചുമതല. ഇപ്പോള്‍ ഇരുമ്പു പൈപ്പുകളാണ് തടിക്ക് പകരം ചീനവലയില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതെല്ലാം മാറ്റി പഴയ രീതിയില്‍ തിരികെ കൊണ്ട് വരികയാണ് ലക്ഷ്യം. നേരത്തേ ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പിന് മുന്നോടിയായി ചീനവല പൈതൃക തനിമയോടെ നവീകരിക്കാനായിരുന്നു നീക്കം. എന്നാൽ, അത് നടന്നില്ല. പിന്നീട് പുതുവർഷ ആഘോ ഷങ്ങള്‍ക്ക് മുന്നോടിയായി നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നീക്കം നടന്നെങ്കിലും അതും പാഴായി. ഇനിയും പൈതൃക തനിമയാർന്ന ചീനവല കാണാന്‍ കാത്തിരിക്കേണ്ടി വരും. വൈദ്യുതി മുടങ്ങും കൊച്ചി: സെൻട്രൽ സെക്ഷൻ പരിധിയിൽ നോർത്ത് റെയിൽേവ സ്റ്റേഷൻ റോഡ് െസമിത്തേരി മുക്ക് മുതൽ ബെസ്റ്റ് ബേക്കറി വരെയും പ​െൻറാ പോയൻറ്, ഫ്ലാറ്റ് പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ വൈദ്യുതി മുടങ്ങും. കൊച്ചി: തോപ്പുംപടി സെക്ഷൻ പരിധിയിൽ സമൂസപാർക്ക് , കല്ലുകുളം മാത്തൂട്ടിപ്പറമ്പ് ,വിൻസൻറ്ഡിപോൾ, നസ്രത്ത് ,അരൂജ ,സ്റ്റാച്യു, ജനത, പോളക്കണ്ടം, മൂലങ്കുഴി, ബീച്ച് റോഡ്് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. കൊച്ചി: ഗിരിനഗർ സെക്ഷൻ പരിധിയിൽ ഏലഞ്ചേരി പരിസരം പനമ്പിള്ളിനഗർ, എൽ.ഐ.ജി ,എം.ഐ.ജി,പി.ആൻഡ്.ടി ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. കൊച്ചി: വൈറ്റില സെക്ഷൻ പരിധിയിൽ തൈക്കൂടം ,പവർഹൗസ് എൽ.എം പൈലിറോഡ്, ബാങ്ക്റോഡ് , വൈറ്റില ജങ്ഷൻ പരിസരംഎന്നിവിടങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും. കൊച്ചി: വടുതല സെക്ഷൻ പരിധിയിൽ ലൂർദ്, ഷൺമുഖപുരം പരിസരങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story