Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.പി.എം.എസ് ലയന...

കെ.പി.എം.എസ് ലയന സമ്മേളനം അഞ്ചിന്

text_fields
bookmark_border
ആലപ്പുഴ: കെ.പി.എം.എസ് ലയനസമ്മേളനം ഡിസംബർ അഞ്ചിന് ആലപ്പുഴ കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് വിമതവിഭാഗം നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏഴ് വർഷക്കാലം പട്ടികജാതി വിഭാഗങ്ങൾക്കായി ഒന്നും ചെയ്യാൻ ടി.വി. ബാബു നേതൃത്വം നൽകുന്ന വിമതവിഭാഗത്തി​െൻറ നേതൃത്വം ശ്രമിച്ചിെല്ലന്ന് ചേർത്തല യൂനിയൻ മുൻ സെക്രട്ടറി ജി. ബിനീഷ്, ജില്ല മുൻ അസി. സെക്രട്ടറി വി.കെ. ദിവാകരൻ എന്നിവർ ആേരാപിച്ചു. രാജ്യത്ത് വർധിച്ചുവരുന്ന വർഗീയതക്കെതിരെ പൊരുതുന്നതിന് പകരം സ്വാതന്ത്ര്യവും ആത്മാഭിമാനവും സംഘ്പരിവാറിന് അടിയറവുവെക്കുകയാണ് ഇവർ ചെയ്തത്. മുഴുവൻ സമുദായ അംഗങ്ങെളയും ഒരുമിച്ച് അണിനിരത്താനുള്ള പുന്നല ശ്രീകുമാറി​െൻറ ശ്രമം കാലഘട്ടത്തിന് അനിവാര്യമായതുകൊണ്ടാണ് ലയന തീരുമാനമെന്ന് നേതാക്കൾ പറയുന്നു. വാർത്തസമ്മേളനത്തിൽ കെ.എൻ. രതീഷ്കുമാർ, കെ. സുധീന്ദ്രൻ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story