Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം...

സി.പി.എം കൂത്താട്ടുകുളം ഏരിയ സമ്മേളനം

text_fields
bookmark_border
കൂത്താട്ടുകുളം: സി.പി.എം ഏരിയ സമ്മേളനത്തിന് സായ് ഓഡിറ്റോറിയത്തിൽ തുടക്കമായി. സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ബിജു സൈമൺ അധ്യക്ഷത വഹിച്ചു. ശനിയാഴ്ച രാവിലെ സെൻട്രൽ കവലയിൽ ടി.എൻ. കരുണാകരൻ പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം പ്രതിനിധികൾ പ്രകടനമായാണ് സമ്മേളന നഗരിയിലേക്ക് പോയത്. സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.സി. സുരേന്ദ്രൻ, പി.എം. ഇസ്മയിൽ, ജില്ല കമ്മിറ്റി അംഗം ഒ.എൻ. വിജയൻ എന്നിവർ പങ്കെടുത്തു. എ.ഡി. ഗോപി രക്തസാക്ഷി പ്രമേയവും പി.ബി. രതീഷ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. എം.ആർ. സുരേന്ദ്രനാഥ് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഞായറാഴ്ച സമ്മേളനം തുടരും. തിങ്കളാഴ്ച വൈകീട്ട് 4.30 ന് ബാപ്പുജി ജങ്ഷനിൽനിന്നും ചുവപ്പുസേന പരേഡും റാലിയും ആരംഭിക്കും. അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ കൂത്താട്ടുകുളം കമ്മിറ്റി ആരംഭിക്കുന്ന ആംബുലൻസ് സർവിസ് നാടിന് സമർപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story