Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 5:02 AM GMT Updated On
date_range 26 Nov 2017 5:02 AM GMTകേബിള്‍ ടി.വി ഫെഡറേഷൻ എക്സ്പോ സമാപിച്ചു
text_fieldsbookmark_border
കൊച്ചി: കലൂര്‍ രാജ്യാന്തര മൈതാനിയില്‍ നടന്ന കേരള കേബിള്‍ ടി.വി. ഫെഡറേഷെൻറ ആറാമത് ഓൾ -ഇന്ത്യ ബ്രോഡ്ബാന്‍ഡ് എക്സിബിഷന് എ.ബി.സി.ഡി എക്സ്പോ--17 സമാപിച്ചു. മൂന്നുദിവസം നീണ്ട എക്സിബിഷെൻറ സമാപന സമ്മേളനം ശ്രീകണ്ഠന് നായര്‍ ഉദ്ഘാടനം ചെയ്തു. എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൽ വിവേക് ജോസഫ് വര്‍ഗീസ് സംവിധാനം ചെയ്ത ഫ്യൂഗ്, ഷിഹാബ് അറക്കൽ സംവിധാനം നിര്‍വഹിച്ച 'ഏട്ടൻ', 'ബിനോയ് പുലക്കോടി'െൻറ 'ഈ മനോഹര തീരം' എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ഇവര്‍ക്ക് കാഷ് പ്രൈസും ഫലകവും ശ്രീകണ്ഠന് നായര്‍ സമ്മാനിച്ചു. അനന്തു കച്ചേരിയില്‍ സംവിധാനം ചെയ്ത ഏദന്‍ വില്ലക്ക് സ്പെഷല്‍ ജൂറി പുരസ്കാരം ലഭിച്ചു. ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ട്രേഡേഴ്സ് മീറ്റോടുകൂടിയാണ് എക്സ്പോ സമാപിച്ചത്. ഏരിയ സമ്മേളനത്തിന് തുടക്കമായി പനങ്ങാട്ട്: സി.പി.എം പള്ളുരുത്തി ഏരിയ സമ്മേളനത്തിന് തുടക്കമായി. പനങ്ങാട് എസ്.എസ് സഭാ ഓഡിറ്റോറിയത്തിൽ സി.കെ. പദ്മനാഭൻ പതാക ഉയർത്തി. പി.എസ്. ഹരിദാസ് അധ്യക്ഷത വഹിച്ചു. ടി.വി. അനിത രക്തസാക്ഷി പ്രമേയവും പി.എസ്. വിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.എസ്. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി പി.എ. പീറ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട 120 പ്രതിനിധികളും 19 ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾെപ്പടെ 139 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തിങ്കളാഴ്ച മാടവനയിൽനിന്ന് ചുവപ്പുസേന പരേഡും ബഹുജന റാലിയും നടക്കും. പൊതുസമ്മേളനം ജില്ല സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story