Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലീസ്​ സ്​റ്റേഷൻ...

പൊലീസ്​ സ്​റ്റേഷൻ വളപ്പിലെ ഉപയോഗശൂന്യ വാഹനങ്ങൾ: സർക്കാർ വിശദീകരിക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: നിയമനടപടിയുടെ ഭാഗമായി പിടികൂടി പൊലീസ് സ്റ്റേഷനുകളിലും പരിസര റോഡുകളിലും സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾ നീക്കം ചെയ്യണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി. ഇത്തരം വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കുകയോ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂർ അണ്ടത്തോട് സ്വദേശി രാജേഷ് നായരാണ് ഹരജി നൽകിയത്. തൃശൂർ വടക്കേക്കാട് പൊലീസ് സ്റ്റേഷൻ വളപ്പിലും റോഡിലും സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾ യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഹരജിയിൽ പറയുന്നു. ഇത്തരം വാഹനങ്ങൾ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവി​െൻറ പശ്ചാത്തലത്തിൽ സർക്കാർ സർക്കുലർ പുറപ്പെടുവിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ പശ്ചാത്തലത്തിൽ കേരള പൊലീസ് ആക്ടിലെ 56 വകുപ്പ് പ്രകാരം ലേലം അടക്കമുള്ള നടപടി സ്വീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story