Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:35 AM GMT Updated On
date_range 2017-11-25T11:05:59+05:30മോദി ഭരണത്തിൽ രാജ്യം ദുരന്തത്തിലേക്ക് ^രമേശ് ചെന്നിത്തല
text_fieldsമോദി ഭരണത്തിൽ രാജ്യം ദുരന്തത്തിലേക്ക് -രമേശ് ചെന്നിത്തല മാവേലിക്കര: മോദി ഭരണത്തില്‍ രാജ്യം ദുരന്തത്തിലേക്ക് പോവുകയാണെന്നും രാജ്യത്തെ വര്‍ഗീയവത്കരിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കം ജാഥക്ക് മാവേലിക്കരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങളെല്ലാംതന്നെ സാമ്പത്തികമാന്ദ്യത്തിൽനിന്ന് കരകയറുമ്പോൾ ഇന്ത്യ അതിലേക്ക് കൂപ്പുകുത്തുകയാണ്. നോട്ടുനിരോധനത്തിലുടെ രണ്ടുശതമാനം വളർച്ച നിരക്ക് കുറയുകയും 20 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്തു. ഇന്ത്യയിൽ മൂലധന നിക്ഷേപത്തിന് വന്നവരെല്ലാം മടങ്ങിപ്പോയതോടെ തൊഴിലവസരങ്ങൾ നഷ്ടമായി. മുന്‍ മന്ത്രി കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. രാജു മോളേത്ത് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, എം. ലിജു, എ.എ. ഷുക്കൂര്‍, ബി. രാജശേഖരന്‍, കെ.എസ്. ഹംസ എം.എല്‍.എ, ജോണി െനല്ലൂര്‍, എം. മുരളി, കെ.പി. ശ്രീകുമാര്‍, മാന്നാര്‍ അബ്ദുൽ ലത്തീഫ്, ദിലീപ്, കെ.ആര്‍. മുരളീധരന്‍, കല്ലുമല രാജന്‍, കെ.കെ. ഷാജു, കോശി എം. കോശി, കെ. ഗോപന്‍, ജി. വേണു, ബാബുപ്രസാദ് എന്നിവര്‍ പങ്കെടുത്തു. കേരളത്തിൽ നടക്കുന്നത് സി.പി.എം-സി.പി.െഎ പോര് -പ്രതിപക്ഷ നേതാവ് ഹരിപ്പാട്: കേരളത്തിൽ നടക്കുന്നത് ഭരണമല്ല, സി.പി.ഐ-സി.പി.എം പോര് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 'പടയൊരുക്ക'ത്തിന് ഹരിപ്പാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സർക്കാർ സമ്പന്നന്മാരോടും സാമ്പത്തിക കുറ്റവാളികളോടുമൊപ്പമാണ്. സാധുക്കളുടെ കണ്ണുനീർ കാണുന്നില്ല. വികസനത്തിന് സർക്കാർ ഹോളിഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുകയാണ്. വിലക്കയറ്റം പരിഹരിക്കാൻ സർക്കാറിന് താൽപര്യമില്ല. കേന്ദ്രസർക്കാർ വർഗീയമായി മാത്രമാണ് ചിന്തിക്കുന്നത് -അദ്ദേഹം പറഞ്ഞു. അനിൽ കളത്തിൽ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാൽ എം.പി, സുനിൽ ജാക്കർ എന്നിവർ സംസാരിച്ചു.
Next Story