Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:35 AM GMT Updated On
date_range 25 Nov 2017 5:35 AM GMTവ്യാപാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; അന്വേഷണം വ്യാപിപ്പിച്ചു
text_fieldsbookmark_border
ആലുവ: റോഡരികിലെ കാനയിൽ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുള്ളതായി ആരോപണം. ഇതേതുടർന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ദുരൂഹതയില്ലെന്ന് പറഞ്ഞ് തള്ളിയ കേസാണ് ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അന്വേഷണം ശക്തമാക്കാൻ തീരുമാനിച്ചത്. മരണം സംബന്ധിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ റൂറല്‍ എസ്.പി എ.വി. ജോർജിന് പരാതി നല്‍കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് മാര്‍ക്കറ്റിന് സമീപം മേല്‍പാലത്തിന് താഴെ കാനയില്‍ തായിക്കാട്ടുകര മാന്ത്രക്കല്‍ കുറുപ്പശേരി വീട്ടില്‍ യൂസുഫിെൻറ മകന് നൗഷാദിനെ (47) മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവയിലെ ഒപ്റ്റിക്കൽസ് സ്ഥാപനത്തിെൻറ ഉടമയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആലുവ സ്വദേശിയായ മോഷണക്കേസ് പ്രതിയിൽ കേന്ദ്രീകരിച്ചാണ് അന്വേഷണം. കാനയിലെ വെള്ളത്തിൽ മുങ്ങി മരിച്ചതെന്നാണ് കളമശ്ശേരിയിലെ മെഡിക്കൽ കോളജിൽ പൊലീസ് സർജൻ തയാറാക്കിയ പോസ്റ്റ്േമാർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, മേൽപാലത്തിനടിയിൽ അന്തിയുറങ്ങുന്ന ചിലർ കൊലപാതകമെന്ന് സംശയിക്കാവുന്ന ചില സൂചനകൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story