Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരഞ്ജി ട്രോഫി:...

രഞ്ജി ട്രോഫി: കേരള^ഹരിയാന മത്സരം ഇന്ന്​ ആരംഭിക്കും

text_fields
bookmark_border
രഞ്ജി ട്രോഫി: കേരള-ഹരിയാന മത്സരം ഇന്ന് ആരംഭിക്കും കൊച്ചി: നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ട് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമ​െൻറിലെ ഗ്രൂപ് ബി മത്സരത്തില്‍ ശനിയാഴ്ച ഹരിയാനയെ നേരിടും. ഹരിയാന ലഹലിയിലെ ചൗധരി ബന്‍സിലാല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ 28 വരെയാണ് മത്സരം. കഴിഞ്ഞ അഞ്ചുമത്സരത്തില്‍ നാല് ജയവും ഒരു പരാജയവുമായി കേരളം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. കേരളത്തിന് 24 പോയൻറുണ്ട്. കഴിഞ്ഞ അഞ്ചുമത്സരത്തില്‍നിന്ന് ഒമ്പത് പോയൻറുമായി ഹരിയാന അഞ്ചാം സ്ഥാനത്താണ്. കേരള ടീം: സചിന്‍ബേബി (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക്, സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, എം.ഡി. നിധീഷ്, സിജോമോന്‍ ജോസഫ്, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ഫാബിദ് ഫാറൂഖ്, കെ.എം. ആസിഫ്, നിഖിലേഷ് സുരേന്ദ്രന്‍, കെ.സി. അക്ഷയ്, വിനോദ് കുമാര്‍.
Show Full Article
TAGS:LOCAL NEWS 
Next Story