Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലിനീകരണ റിപ്പോര്‍ട്ട് ...

മലിനീകരണ റിപ്പോര്‍ട്ട് നല്‍കിയില്ല; ഡി.എം.ഒക്ക് മനുഷ്യാവകാശ കമീഷന്‍ സമന്‍സ്

text_fields
bookmark_border
കാക്കനാട്: അമ്പലമേടില്‍ ബി.പി.സി.എല്‍ പ്ലാൻറിലെ മലിനീകരണം സംബന്ധിച്ച് പരിസരവാസികളുടെ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട്് സമര്‍പ്പിക്കാതിരുന്ന ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് മനുഷ്യാവകാശ കമീഷ​െൻറ സമൻസ്. അടുത്ത സിറ്റിങ്ങില്‍ റിപ്പോര്‍ട്ട് സഹിതം നേരിട്ട് ഹാജരാകാന്‍ കമീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് ഉത്തരവിട്ടു. ബി.പി.സി.എല്‍ ഏറ്റെടുത്ത 52 ഏക്കര്‍ സ്ഥലത്തി​െൻറ സ്‌കെച്ചും പ്ലാനും ഹാജരാക്കാന്‍ ചെയര്‍മാന്‍ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന പരിസരവാസികളുടെ പരാതി പരിഗണിച്ചാണ് കമീഷ​െൻറ നിര്‍ദേശം. കമ്പനി പ്രതിനിധികളില്‍നിന്നും പ്രദേശവാസികളില്‍ നിന്നും കമീഷന്‍ നേരേത്ത തെളിവെടുപ്പ് നടത്തിയിരുന്നു. കമ്പനിയിലെ ശബ്ദ, വായു മലിനീകരണംമൂലം കുട്ടികള്‍ക്ക് പലവിധ രോഗങ്ങളുണ്ടാകുന്നതായി നാട്ടുകാർ കമീഷനെ ബോധിപ്പിച്ചിരുന്നു. കമീഷന്‍ നിര്‍ദേശാനുസരണം പരിസര വാസികള്‍, റെസിഡൻറ്സ് അസോസിയേഷന്‍, കമ്പനി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ നേരേത്ത നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, യോഗത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കമ്പനിയുടെ പ്രതിനിധികള്‍ മിനിറ്റ്സില്‍ രേഖപ്പെടുത്തിയില്ലെന്നാണ് െറസിഡൻറ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ പരാതി. ഇക്കാര്യത്തില്‍ രേഖകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കമീഷന്‍ ഉറപ്പുനല്‍കി. ചാലിക്കര, കുഴിക്കാട്, അമ്പലമേട് ഭാഗങ്ങളില്‍ താമസിക്കുന്നവരാണ് കമ്പനി മലിനീകരണംമൂലം ദുരിതമനുഭവിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story