Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാവിക സേന ടെക്​നിക്കൽ...

നാവിക സേന ടെക്​നിക്കൽ ജീവനക്കാരുടെ ശമ്പളത്തിലെ അപാകതകൾ പരിഹരിക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: അഞ്ചാം ശമ്പള കമീഷൻ നടപ്പാക്കിയപ്പോൾ നാവിക സേനയിലെ ടെക്നിക്കൽ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ടുണ്ടായ അപാകതകൾ എത്രയും വേഗം പരിഹരിക്കാൻ ഹൈകോടതി ഉത്തരവ്. നേവൽ ഡോക് യാർഡ്, നേവൽ ഷിപ്പ് റിപ്പയറിങ് യാർഡ്, എൻ.എ.ഡി തുടങ്ങിയിടങ്ങളിലെ ടെക്നിക്കൽ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട അപാകതകൾ മൂന്ന് മാസത്തിനകം പരിഹരിക്കണമെന്നാണ് ഉത്തരവ്. ഇന്ത്യൻ നേവൽ ടെക്നിക്കൽ സൂപ്പർവൈസേഴ്സ് അസോസിയേഷന് വേണ്ടി ജനറൽ സെക്രട്ടറി ഉത്തമക്കുറുപ്പ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. നേവൽ ഷിപ്പ് റിപ്പയറിങ് യാർഡിലെ ടെക്നിക്കൽ ജീവനക്കാർക്ക് നേവൽ ആർമമ​െൻറ് സപ്ലൈ ഒാർഗനൈസേഷനിലെ ജീവനക്കാരുടേതിന് തുല്യമായ ശമ്പള സ്കെയിൽ നിശ്ചയിച്ചിട്ടില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ അപാകത മൂലം കാലം കഴിയുേന്താറും ശമ്പളത്തിലെ അന്തരവും വർധിച്ചു വരുന്നതായും ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് കേന്ദ്ര അഡ്മിനിസ്േട്രറ്റിവ് ൈട്രബ്യൂണലിൽ ഹരജി നൽകിയെങ്കിലും ഇടപെടാതെ തീർപ്പാക്കി. ഇതേ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ശമ്പളത്തിലെ അപാകത സംബന്ധിച്ച ഹരജിയിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി തുടർന്നാണ് അപാകത എത്രയും വേഗം പരിഹരിക്കാൻ ഉത്തരവിട്ടത്. പ്രതിരോധ മന്ത്രാലയം വിഷയം പുനഃപരിശോധിച്ച് ഉചിതമായ ഉത്തരവിറക്കാൻ ഡയറക്ടറേറ്റിന് നിർദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story