Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൺവേ സംവിധാനം:...

വൺവേ സംവിധാനം: ഗതാഗതക്കുരുക്ക്​ കുറക്കാൻ പൊലീസും

text_fields
bookmark_border
ആലുവ: നഗരത്തിലെ വൺവേ പദ്ധതിയെ തുടർന്ന് ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ആശ്വാസവുമായി പൊലീസ്. പ്രതിഷേധം ശക്തമായതോടെയാണ് സംവിധാനത്തിൽ മാറ്റം വരുത്താൻ പൊലീസ് തയാറായത്. പുതിയ തീരുമാന പ്രകാരം റെയില്‍വെ സ്‌റ്റേഷനിലേക്കുള്ള ഇരുചക്ര വാഹനത്തിനും ഓട്ടോക്കും ഇരുവശത്തേക്കും ഗതാഗതം അനുവദിച്ചു. തിങ്കളാഴ്ച മുതലാണ് ആലുവ നഗരത്തില്‍ വണ്‍വേ സമ്പ്രദായം നടപ്പാക്കിയത്. പദ്ധതി നടപ്പാക്കിയശേഷം നാലുകിലോമീറ്ററോളം നഗരത്തിൽ വാഹനങ്ങൾ ചുറ്റണം. വൺവേ ആരംഭിച്ചതുമുതൽ ലഭിച്ച നിർദേശങ്ങളും പരാതികളും പരിഗണിച്ചാണ് ഇളവ് അനുവദിച്ചത്. പമ്പ് കവല മുതല്‍ റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള 200 മീറ്റര്‍ ഭാഗത്താണ് ഗതാഗതം അനുവദിച്ചത്. അതേസമയം റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് സീനത്ത് ഭാഗത്തേക്ക് പ്രവേശനമുണ്ടാകില്ല. റെയില്‍വേ സ്‌ക്വയര്‍, പമ്പുകവല എന്നീ ഭാഗങ്ങളില്‍ യു ടേണ്‍ അനുവദിക്കില്ല. റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പമ്പ് കവലയിലെത്തി ആലുവ -പെരുമ്പാവൂര്‍ ദേശസാൽകൃത റൂട്ടിലോ വലത് തിരിഞ്ഞ് പ്രിയദര്‍ശിനി റോഡ് വഴി സ്വകാര്യ ബസ് റൂട്ടിലോ ഗതാഗതം നടത്താം. പാലസ് റോഡില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ലൈന്‍ ട്രാഫിക് നടപ്പാക്കും. ഇൗ ഭാഗത്ത് വാഹനം മറികടക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story