Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:35 AM GMT Updated On
date_range 2017-11-24T11:05:59+05:30വഴിവിളക്കില്ലാത്തത് അപകടഭീഷണി ഉയർത്തുന്നു
text_fieldsആലങ്ങാട്: മാളികംപീടികയിൽ വഴിവിളക്കില്ലാത്തത് അപകടഭീഷണിയുയർത്തുന്നു. തിരക്കേറിയ അഹമ്മദുണ്ണി റോഡിൽ ആലങ്ങാട് പഞ്ചായത്ത് പരിധിയിൽവരെ വഴിവിളക്കുകൾ തെളിയുന്നില്ല. കവലയിൽ സ്ഥാപിച്ച ഹൈമാസ്‌റ്റ് വിളക്ക് കണ്ണടച്ചിട്ട് നാളേറെയായി. ഉദ്ഘാടനം നടത്തി ഏറെ താമസിയാതെ തകരാറിലാവുകയായിരുന്നു. ദീർഘനാളത്തെ പരാതിയെത്തുടർന്ന് അറ്റകുറ്റപ്പണി നടത്തിയെങ്കിലും താമസിയാതെ പഴയസ്ഥിതിയിലായി. ഗതാഗതക്കുരുക്കും വെളിച്ചക്കുറവുംമൂലം കവലയിൽ അപകടങ്ങൾ പതിവാണ്. അഹമ്മദുണ്ണി റോഡിെൻറ വശങ്ങളിെല കച്ചവടക്കാരും ഇതുമൂലം ഏറെ ബുദ്ധിമുട്ടിലാണ്.
Next Story