Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂർ ഉപജില്ല...

പറവൂർ ഉപജില്ല കലോത്സവം: കരിമ്പാടം ഡി.ഡി.സഭ സ്കൂളിന് ഓവറോൾ

text_fields
bookmark_border
പറവൂർ: ഉപജില്ല സ്കൂൾ കലോത്സവത്തിൽ കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്. പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ 510 പോയേൻറാടെ രണ്ടാം സ്ഥാനവും നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ 487 പോയേൻറാടെ മൂന്നാം സ്ഥാനവും നേടി. എൽ.പി ജനറൽ വിഭാഗത്തിൽ കൂനമ്മാവ് സ​െൻറ് ജോസഫ് യു.പി സ്കൂൾ 61പോയേൻറാടെ ഒന്നാമതെത്തി. പറവൂർ സ​െൻറ് ജർമയിൻസ് എൽ.പി സ്കൂൾ (58), കരിമ്പാടം ഡി.ഡി.സഭ സ്കൂൾ, മാർഗ്രിഗോറിയസ് സ്കൂൾ (53) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. യു.പി ജനറൽ വിഭാഗത്തിൽ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളും കൂനമ്മാവ് സ​െൻറ് ജോസഫ് സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂൾ 215 പോയേൻറാടെ ഒന്നാം സ്ഥാനത്തെത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ പറവൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ 230 പോയേൻറാടെ ഒന്നാം സ്ഥാനം നേടി. യു.പി, ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളും എൽ.പി, യു.പി വിഭാഗം അറബി കലോത്സവത്തിൽ മാഞ്ഞാലി അൻസാറുൽ ഇസ്ലാം സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കരുമാല്ലൂർ എഫ്.എം.സി.ടി ഹയർ സെക്കൻഡറി സ്കൂളും ഒന്നാം സ്ഥാനത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story