Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉപജില്ല കലോത്സവം:...

ഉപജില്ല കലോത്സവം: എടവനക്കാട് എച്ച്.ഐ.എച്ച്.എസ്. ​എസിന് കിരീടം

text_fields
bookmark_border
വൈപ്പിൻ: ഉപജില്ല കലോത്സവത്തിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ആതിഥേയരായ എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ 245 പോയൻറ് നേടി ഓവറോൾ കിരീടം നേടി. എൽ.പി വിഭാഗത്തിൽ 63 പോയൻറ് നേടി എച്ച്.ഐ.എച്ച്.എസ്.എസും ചെറായി എസ്.എം എൽ.പി സ്കൂളും ഒന്നാംസ്ഥാനം പങ്കിട്ടു. അറബി സാഹിത്യോത്സവത്തിലും എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ യഥാക്രമം 41, 65, 95 പോയൻറ് നേടി എച്ച്.ഐ.എച്ച്.എസ്.എസ് തന്നെ ചാമ്പ്യൻമാരായി. സംസ്കൃതോത്സവം യു.പി വിഭാഗത്തിൽ 68 പോയൻറും ഹൈസ്കൂൾ വിഭാഗത്തിൽ 83 പോയൻറും നേടി ചെറായി രാമവർമ യൂനിയൻ എച്ച്.എസ് ചാമ്പ്യൻമാരായി.
Show Full Article
TAGS:LOCAL NEWS 
Next Story