Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.ടി.എ ജില്ല...

കെ.എസ്.ടി.എ ജില്ല സമ്മേളനം നാളെ തുടങ്ങും

text_fields
bookmark_border
കാക്കനാട്: കെ.എസ്.ടി.എ ജില്ല സമ്മേളനം കാക്കനാട് എം.ആര്‍.എ ഹാളില്‍ 25, 26 തീയതികളില്‍ നടക്കും. 25ന് രാവിലെ 10ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ജി. ആനന്ദകുമാര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം നടക്കും. 26ന് രാവിലെ നടക്കുന്ന സമ്മേളനത്തില്‍ 'മതനിരപേക്ഷത വിദ്യാഭ്യാസം' എന്ന വിഷത്തില്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പ്രഭാഷണം നടത്തും. 14 സബ്ജില്ലകളില്‍ നിന്നായി 256 അധ്യാപകര്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എ.എന്‍. അശോകന്‍, ജില്ല പ്രസിഡൻറ് ജി. ആനന്ദകുമാര്‍, സെക്രട്ടറി കെ.വി. ബെന്നി എന്നിവര്‍ അറിയിച്ചു. മാര്‍ച്ചും ധർണയും നടത്തി കാക്കനാട് : തൃക്കാക്കര നഗരസഭയിലെ കെടുകാര്യസ്ഥതക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ചും ധർണയും നടത്തി. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. വരുമാനത്തില്‍ ഏറ്റവും മുന്നിലും പദ്ധതി നടത്തിപ്പില്‍ പിന്നിലുമായ തൃക്കാക്കര നഗരസഭയെ മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും താക്കീത് ചെയ്ത സാഹചര്യത്തില്‍ ഭരണസമിതി രാജി വെയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പട്ടിക ജാതി ഫണ്ട് വിനിയോഗത്തിലെ പോരായ്മകളിലും പൊതുമരാമത്ത് പണികള്‍ ടെന്‍ഡര്‍ ക്ഷണിക്കാതെ കരാറുകാര്‍ക്ക് പങ്കുവെച്ച് നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ചടങ്ങില്‍ മണ്ഡലം പ്രസിഡൻറ് എം.ഒ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പി.ഐ. മുഹമ്മദാലി, സേവ്യര്‍ തായങ്കേരി, പി.കെ. അബ്ദുറഹ്മാന്‍, മേരി കുര്യന്‍, ഷാജി വാഴക്കാല, സി.കെ. മുഹമ്മദാലി, നൗഷാദ് പല്ലച്ചി, കെ.എം. ഉമ്മര്‍, അജിത തങ്കപ്പന്‍, റാഷിദ് ഉള്ളംപിള്ളി, കെ.ബി. ഷരീഫ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story