Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:05 AM GMT Updated On
date_range 2017-11-24T10:35:57+05:30പൊതുമരാമത്ത് ജോലികള്‍ക്ക് ഇ^ടെന്‍ഡര്‍: തൃക്കാക്കരയില്‍ സി.പി.എം ^സി.പി.ഐ ഭിന്നത
text_fieldsപൊതുമരാമത്ത് ജോലികള്‍ക്ക് ഇ-ടെന്‍ഡര്‍: തൃക്കാക്കരയില്‍ സി.പി.എം -സി.പി.ഐ ഭിന്നത പൊതുമരാമത്ത് ജോലികള്‍ക്ക് ഇ-ടെന്‍ഡര്‍: തൃക്കാക്കരയില്‍ സി.പി.എം -സി.പി.ഐ ഭിന്നത കാക്കനാട് : പൊതുമരാമത്ത് ജോലികള്‍ക്ക് ഇ- ടെൻഡര്‍ നടപ്പാക്കുന്നതിനെച്ചൊല്ലി തൃക്കാക്കര നഗരസഭയില്‍ സി.പി.എം-സി.പി.ഐ ഭിന്നത. കൗണ്‍സില്‍ യോഗത്തിലാണ് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഭിന്നത മറനീക്കിയത്. പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്മാന് ജിജോ ചിങ്ങംതറ അടക്കം സി.പി.ഐ അംഗങ്ങള്‍ ഇ-ടെന്‍ഡര്‍ മതിയെന്ന കര്‍ശന നിലപാടിലായിരുന്നു. സുതാര്യമാണെന്നും പഴി കേള്ക്കേണ്ടിവരില്ലെന്നുമുള്ള നിലപാടിനോട് വൈസ് ചെയര്മാന് സാബു ഫ്രാന്‍സിസും യോജിച്ചു. 122ല്‍പരം പൊതുമരാമത്ത് ജോലികള്‍ നേരിട്ടുള്ള ക്വട്ടേഷന്‍ വഴി നല്‍കാനുള്ള നടപടികള്‍ ഏറക്കുറെ പൂര്‍ത്തിയായപ്പോള്‍ സി.പി.ഐ നിലപാട് കര്‍ക്കശമാക്കിയത് പദ്ധതികള്‍ നടപ്പാക്കുന്നതിന് കീറാമുട്ടിയായി. റീ ടെൻഡര്‍ നടപടികള്‍ കാലതാമസം ഉണ്ടാക്കുമെന്നും വാര്‍ഡുതല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നുമുള്ള സി.പി.എം കൗണ്‍സിലര്‍മാരുടെ വാദം സി.പി.ഐ അംഗീകരിച്ചില്ല. സി.പി.ഐ പാര്‍ട്ടി നേതൃത്വവും ഇ-ടെന്‍ഡര്‍ നടപടിയെ പിന്തുണച്ചാല്‍ മതിയെന്ന് കൗണ്‍സിലര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പുകയില ഉൽപന്ന വിൽപന: യുവതി പിടിയിൽ കളമശ്ശേരി: സ്കൂൾ കുട്ടികളിൽ നിരോധിത പുകയില ഉൽപന്നം വിൽപന നടത്തിവന്ന യുവതിയെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കടുങ്ങല്ലൂർ കോട്ടപ്പുറം മഠത്തിപ്പറമ്പിൽ നഫ്റത്തിനെയാണ് (36) അറസ്റ്റ് ചെയ്തത്. പാതാളം ഇ.എസ്.ഐ ഡിസ്പൻസറിക്ക് സമീപം കടയിൽ വിൽപന നടത്തിവരുന്നതായ രഹസ്യവിവരത്തെ തുടർന്ന് ഏലൂർ എസ്.ഐ എ.എൽ. അഭിലാഷിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story