Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:41 AM GMT Updated On
date_range 23 Nov 2017 5:41 AM GMT'അൺ ടൈറ്റിൽഡ്'ചിത്രപ്രദർശനം തുടക്കമായി
text_fieldsbookmark_border
ആലപ്പുഴ: സമകാലിക രാഷ്ട്രീയ-സാമൂഹിക ചിന്തകളെ അധികരിച്ച് പത്ത് ചിത്രകാരന്മാർ ഒരുക്കിയ ചിത്രപ്രദർശനത്തിന് ആലപ്പുഴയിൽ തുടക്കമായി. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പുരുഷ-വനിത ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾക്ക് ശീർഷകങ്ങളില്ല. നഗരചത്വരത്തിലെ കേരള ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ബുധനാഴ്ച വൈകീട്ട് ആരംഭിച്ച പ്രദർശനം ഡിസംബർ 15 വരെ നീളും. ബിനോയ് ജനാർദനൻ, കവിത ബാലകൃഷ്ണൻ, അജയൻ വി. കാട്ടുങ്ങൽ, ബിന്ദി രാജഗോപാൽ, അനൂപ് വർക്കി, വി.വി. വിനു, മല്ലിക, ജോൺഡേവി, ജി.എസ്. സ്മിത, ശ്രീജ പള്ളം എന്നിവരാണ് കലാകാരന്മാർ. രാവിലെ 11 മുതൽ വൈകീട്ട് ആറുവരെയാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story