Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനീന പറഞ്ഞു,...

അനീന പറഞ്ഞു, ഹെലികോപ്​ടറിൽ കയറണം; കോക്​പിറ്റിലിരുത്തി നാവികസേന

text_fields
bookmark_border
കൊച്ചി: ഹെലികോപ്ടർ കണ്ടും കേട്ടും അറിഞ്ഞപ്പോൾ അനീനക്ക് ഒരാഗ്രഹം, ഹെലികോപ്ടറിൽ ഒന്ന് കയറണം. നാവികസേന ഉദ്യോഗസ്ഥരോട് ത​െൻറ ആഗ്രഹം പറയാൻ അനീന മടിച്ചില്ല. ഹെലികോപ്ടറിൽ കയറാനുള്ള ഇൗ കൊച്ചുമിടുക്കിയുടെ ആഗ്രഹം പതിന്മടങ്ങ് ആവേശത്തിൽ നാവികസേന സാധിച്ചുകൊടുത്തു. കോപ്ടറി​െൻറ കോക്പിറ്റിലാണ് അനീനയെ ഇരുത്തിയത്. കോക്പിറ്റ് സീറ്റിൽ കയറിയിരുന്നപ്പോൾ അനീന സന്തോഷാധിക്യത്താൽ ഇരുകൈകളും കൂപ്പി. വാരാഘോഷത്തിനുമുന്നോടിയായി നേവൽ ബേസ് സന്ദർശനത്തിനെത്തിയ ഭിന്നശേഷി വിദ്യാർഥികളുടെ സംഘത്തിലെ അംഗമായിരുന്നു കാക്കനാട് ചെമ്പുമുക്ക് സ്നേഹനിലയം സ്പെഷൽ സ്കൂളിലെ വിദ്യാർഥിനിയായ അനീന. കുരീക്കാട് സ്പെഷൽ സ്കൂളിലെ ആദർശ്, ശിവദർശ്, സെൻകുമാർ ജോണി, 32കാരി ആരതി, സ്നേഹനിലയത്തിലെ ബിനു, തോംസൺ എന്നിവരെ കൂടാതെ ഒമ്പത് സ്പെഷൽ സ്കൂളുകളിൽനിന്ന് നൂറോളം കുട്ടികളും അധ്യാപികമാരും നേവി ഉദ്യോഗസ്ഥരുടെ ആശ്രിതരായ എഴുപതോളം മുതിർന്ന പൗരന്മാരും നേവൽ ബേസ് സന്ദർശിക്കാനെത്തിയിരുന്നു. സെറിബ്രൽപാൾസി, ഡൗൺ സിൻഡ്രോം, കേൾവിക്കുറവ്, മാനസിക പ്രശ്നങ്ങൾ എന്നിവ അനുഭവിക്കുന്ന കുട്ടികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സേനാംഗങ്ങളുടെ പരേഡിന് കൈയടിച്ച് കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചു. നടക്കാൻ പ്രയാസപ്പെട്ട സഹപാഠികൾക്ക് കൈത്താങ്ങുനൽകി. മടങ്ങുമ്പോൾ ഉദ്യോഗസ്ഥർക്ക് നന്ദി പറയാനും കുട്ടികൾ മറന്നില്ല. മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കുമായി സേനാംഗങ്ങൾ പരേഡ് അവതരിപ്പിച്ചു. തുടർന്ന്, നേവൽ എയർക്രാഫ്റ്റ് യാർഡിൽ സന്ദർശനം നടത്തി. വിമാനത്തെക്കുറിച്ചും ഹെലികോപ്ടറിനെക്കുറിച്ചും ഉദ്യോഗസ്ഥർ വിദ്യാർഥികളോട് വിശദീകരിച്ചു. ശേഷം നാവികസേനയുടെ െഎ.എൻ.എസ് തിർ എന്ന കപ്പലും കണ്ടാണ് നേവൽബേസ് വിട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story