Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലുലു ബ്യൂട്ടി...

ലുലു ബ്യൂട്ടി ഫെസ്​റ്റിന് ഇന്ന് തുടക്കം

text_fields
bookmark_border
കൊച്ചി:- ലുലു ബ്യൂട്ടി ഫെസ്റ്റ് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്നുവരെ ലുലു മാളില്‍ നടക്കും. ബ്യൂട്ടി ഫെസ്റ്റ് ലോഗോ പ്രകാശനം സിനിമ നടി റായ് ലക്ഷ്മി നിര്‍വഹിച്ചു. 26ന് വൈകീട്ട് 5.30ന് 12 ഫൈനലിസ്റ്റുകള്‍ ലുലു ബ്യൂട്ടി ക്വീന്‍ ടൈറ്റിലിനുള്ള ഫൈനലില്‍ മാറ്റുരക്കും. ലുലു മാള്‍ ആട്രിയത്തിലാണ് മത്സരം. ഫൈനല്‍ മത്സരത്തി​െൻറ ഭാഗമായി ഹെയര്‍ ആൻഡ് ബ്യൂട്ടി ട്രെന്‍ഡ് ഫാഷന്‍ ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. ലോഗോ പ്രകാശനച്ചടങ്ങില്‍ ലുലു റീട്ടെയിൽ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ബയിങ് ഹെഡ് ദാസ് ദാമോദരന്‍, ലുലു ഗ്രൂപ് മീഡിയ കോ ഓഡിനേറ്റര്‍ എന്‍.ബി സ്വരാജ്, സീനിയര്‍ ബയര്‍ സി.എ. റഫീഖ് എന്നിവര്‍ സംബന്ധിച്ചു. വായ്പ പദ്ധതി വിശദീകരണസംഗമവും വായ്പമേളയും കൊച്ചി: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ എറണാകുളം റീജനൽ ഒാഫിസി​െൻറ ആഭിമുഖ്യത്തിൽ വിവിധ വായ്പ പദ്ധതികളെക്കുറിച്ച വിശദീകരണവും വായ്പമേളയും കാക്കനാട് അത്താണി സ​െൻറ് ആൻറണീസ് ചർച്ച് പാരിഷ് ഹാൾ പാദുവ ഭവനിൽ സംഘടിപ്പിച്ചു. ഡയറക്ടർ ഫാ. പ്രഫ. മാത്യൂസ് വാഴക്കുന്നത്ത് അധ്യക്ഷതവഹിച്ചു. ന്യൂനപക്ഷ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽവഹാബ് ഉദ്ഘാടനംചെയ്തു. പ്രഫ. മോനമ്മ കോക്കാട് വിഷയാവതരണം നടത്തി. ഡോ. എ.ബി. അലിയാർ, വാർഡ് കൗൺസിലർ എം.ടി. ഒാമന, അലി കുന്നപ്പിള്ളി, റിജാസ് ഹാരിത്ത്, ലിനി ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story