Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:38 AM GMT Updated On
date_range 2017-11-23T11:08:59+05:30സ്റ്റാന്‍ലി ബെന്നിയുടെ കൊലപാതകം; പ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന്
text_fieldsകൊച്ചി: ജയ്പൂരിലെ അമിറ്റി സര്‍വകലാശാലയില്‍ സഹവിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ് അവസാന വര്‍ഷ എം.ബി.എ വിദ്യാര്‍ഥി തൃശൂര്‍ സ്വദേശി സ്റ്റാന്‍ലി ബെന്നി (23) മരിച്ച സംഭവത്തിൽ പ്രതികളെ രക്ഷിക്കാന്‍ സര്‍വകലാശാല അധികൃതരും െപാലീസും ശ്രമിക്കുന്നുവെന്ന് ഇന്ത്യന്‍ നാഷനല്‍ ഓര്ഗനൈസേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ (ഐ.എൻ.ഒ.എച്ച്.ആർ.പി) ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. സര്‍വകലാശാലയുടെ പ്രതിച്ഛായയെ ബാധിക്കാത്ത തരത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. മുഖ്യപ്രതി മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥി ഗുണ്ജിത്ത് ജുനൈജയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല. കൊലപാതകികളെ പിടികൂടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നവംബർ 14ന് ഹോസ്റ്റൽ മുറിയിൽനിന്ന് 15ഒാളം വിദ്യാർഥികൾ വിളിച്ചിറക്കി മർദിച്ച സ്റ്റാൻലി 17നാണ് മരണപ്പെട്ടത്. ഗുണ്ജിത്ത് ജുനൈജ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത് ഹോസ്റ്റല്‍ വാര്‍ഡനോട് സ്റ്റാന്‍ലി ബെന്നി മുമ്പും പരാതിപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശരവണന് എസ്. പണിക്കര്‍, നാഷനല്‍ കോ-ഓഡിനേറ്റര്‍ രജത്ത് രാജ്, മാനേജിങ് കമ്മിറ്റി ഡയറക്ടര്‍ പദ്മേശ് എസ്.കൃഷ്ണന്, തൃശൂര്‍ ജില്ല പ്രസിഡൻറ് എം.എ. ജോസ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story