Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:38 AM GMT Updated On
date_range 2017-11-23T11:08:59+05:30കണക്കൻകടവ് റെഗുലേറ്റർ കം ബ്രിഡ്ജ് തകർച്ചഭീഷണിയിൽ
text_fieldsപറവൂര്‍: ഓരുജല ഭീഷണി തടയാൻ കണക്കൻകടവിൽ സ്ഥാപിച്ച െറഗുലേറ്റർ കം ബ്രിഡ്ജിെൻറ ഷട്ടർ തകർച്ചയിൽ. 12 ഷട്ടറുകളിൽ മിക്കതും തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. മോട്ടോർ കേടായതിനെത്തുടർന്നാണ് ഷട്ടർ അടക്കാൻ കഴിയാത്തത്. ഇതോടെ പുത്തൻവേലിക്കര ഓരുവെള്ള ഭീഷണി നേരിടുകയാണ്. എല്ലാ ഷട്ടറുകളുടെയും അടിഭാഗം കോൺക്രീറ്റ് തകർന്നിരിക്കുകയാണ്. മിക്ക ഷട്ടറുകൾക്കും ചോർച്ചയുണ്ട്. 11 ഷട്ടറുകൾ താഴ്ത്തിയിട്ടുണ്ടെങ്കിലും ഉയർന്നുനിൽക്കുന്ന ഒരു ഷട്ടറിലൂടെ പെരിയാറിൽനിന്ന് ഉപ്പുവെള്ളം കൂടുതലായി ചാലക്കുടിയാറിലേക്ക് കയറും. അതോടെ പുത്തൻവേലിക്കര നിവാസികളുടെ കുടിവെള്ളം മുട്ടും. െറഗുലേറ്റർ കം ബ്രിഡ്ജിെൻറ ചുമതലയുള്ള മേജർ ഇറിഗേഷൻ വകുപ്പിനോട് ഷട്ടർ അടക്കാൻ ആവശ്യപ്പെട്ടതായി പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡൻറ് പി.വി. ലാജു പറഞ്ഞു. ചാലക്കുടിയാറിലെ കണക്കൻകടവിലാണ് പുത്തൻവേലിക്കര പഞ്ചായത്തിലെ കുടിവെള്ള പദ്ധതി. ഓരുവെള്ളം കയറുന്നത് തടയാനാണ് വർഷങ്ങൾക്കുമുമ്പ് െറഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചത്. നിർമാണത്തിലെ അപാകതകൾമൂലം ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല. ഏതാനും വർഷങ്ങളായി ലക്ഷങ്ങൾ മുടക്കി മണൽ ബണ്ട് നിർമിക്കേണ്ട അവസ്ഥയാണ്. ഓരുവെള്ള ഭീഷണി തടയാൻ ഇളന്തിക്കരയിൽനിന്ന് കോഴിത്തുരുത്തിലേക്ക് പുഴക്കു കുറുകെ മണൽ ബണ്ട് നിർമിക്കുന്നതിനായി ഡ്രഡ്ജർ ശനിയാഴ്ച എത്തും. മേജർ ഇറിഗേഷൻ വകുപ്പാണ് നിർമിക്കുന്നത്. കഴിഞ്ഞ തവണ മണൽ ബണ്ട് നിർമാണം വൈകിയത് ഉപ്പുവെള്ളം കയറാൻ കാരണമായി. ഇതേത്തുടർന്ന് പുത്തൻവേലിക്കരയിൽ സമരങ്ങളുടെ ഘോഷയാത്രയാണ് അരങ്ങേറിയത്. അതിനാൽ, ഓരുവെള്ളം കയറുന്നതിന് മുമ്പ് ബണ്ട് നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
Next Story