Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടവുകളിൽ ചളി നിറഞ്ഞു;...

കടവുകളിൽ ചളി നിറഞ്ഞു; പെരിയാർ- ​േപാട്ടറീസ്^ശ്രീഭൂതപുരം കടത്ത് ദുരിതത്തിൽ

text_fields
bookmark_border
കടവുകളിൽ ചളി നിറഞ്ഞു; പെരിയാർ- േപാട്ടറീസ്-ശ്രീഭൂതപുരം കടത്ത് ദുരിതത്തിൽ ആലുവ: കടവുകളിൽ ചളി നിറഞ്ഞതിനെത്തുടർന്ന് പെരിയാർ -പോട്ടറീസ്-ശ്രീഭൂതപുരം കടത്ത് സർവിസ് ദുരിതത്തിൽ. കീഴ്മാട്, ശ്രീമൂലനഗരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ഈ സർവിസ്. തീരങ്ങളിൽ വഞ്ചി അടുപ്പിക്കാൻ കഴിയാത്ത നിലയിലാണ്. യാത്രക്കാരുടെ കാലുകൾ ചളിയിൽ പൂണ്ടുപോകുന്നതും വീഴുന്നതും പതിവാണ്. കടവുകളുടെ കാര്യത്തിൽ അധികൃതർ അനാസ്ഥ കാണിക്കുന്നതായി യാത്രക്കാർ പറയുന്നു. കടവിൽ കോൺക്രീറ്റ് പടവുകൾ നിർമിച്ചാൽ ചളി ഒഴുകിപ്പോകും. യാത്രക്കാർക്ക് വഞ്ചിയിൽ കയറാനും സൗകര്യമാകും. കടവിൽ അടിഞ്ഞ ചളി അധികാരികൾ നീക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പലതവണ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. കടത്ത് നിർത്തിയാൽ വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ ദുരിതത്തിലാകും. ക്യാപ്‌ഷൻ ea52 chalakal kadavu പെരിയാർ- േപാട്ടറീസ്-ശ്രീഭൂതപുരം കടവിൽ ചളി അടിഞ്ഞതിനാൽ വഞ്ചി അടുപ്പിക്കാൻ ബുദ്ധിമുട്ടുന്ന കടത്തുകാരൻ
Show Full Article
TAGS:LOCAL NEWS 
Next Story