Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 4:59 AM GMT Updated On
date_range 2017-11-23T10:29:59+05:30ആറ് സ്മാർട്ട് ക്ലാസ് റൂമുകൾ അനുവദിച്ചു- ^എം.പി
text_fieldsആറ് സ്മാർട്ട് ക്ലാസ് റൂമുകൾ അനുവദിച്ചു- -എം.പി മട്ടാഞ്ചേരി: നാല് സ്കൂളുകൾക്കായി ആറ് സ്മാർട്ട് ക്ലാസ് റൂം അനുവദിച്ചതായി പ്രഫ. കെ.വി. തോമസ് എം.പി അറിയിച്ചു. എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. മാലിപ്പുറം സെൻറ് പീറ്റേഴ്സ് എൽ.പി, എറണാകുളം ഗവ.എൽ.പി സ്കൂളുകളിലേക്ക് ഒന്നുവീതവും ആലങ്ങാട് കെ.ഇ.എം ഹൈസ്കൂൾ പള്ളുരുത്തി, പെരുമ്പടപ്പ് സെൻറ് ആൻറണീസ് യു.പി എന്നീ സ്കൂളുകളിൽ രണ്ടുവീതവും സ്മാർട്ട് ക്ലാസ് റൂമുകൾക്കായി 4,09,140 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ലാപ്ടോപ്, മൾട്ടിമീഡിയ പ്രൊജക്ടർ, വൈറ്റ് ബോർഡ്, പ്രൊജക്ടർ സ്ഥാപിക്കുന്നതിനുള്ള കിറ്റ്, സ്പീക്കർ, സ്ഥാപിക്കുന്നതിനുള്ള െചലവുകൾ അടക്കമുള്ള തുകയാണ് അനുവദിച്ചിട്ടുള്ളത്. രാജനഗരി ഉത്സവലഹരിയിൽ; വലിയ വിളക്ക് ആഘോഷം നാളെ തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം അഞ്ചുനാൾ പിന്നിട്ടതോടെ നാട് രാപ്പകൽ ഉത്സവലഹരിയിൽ മുഴുകി. ഏഴാംദിവസത്തെ പ്രധാനമായ വലിയ വിളക്കാഘോഷം വെള്ളിയാഴ്ച നടക്കും. വലിയവിളക്ക് ദിവസം ക്ഷേത്രം പൂർണമായി ദീപാലംകൃതമായിട്ടുള്ള രാത്രി കാഴ്ച അവിസ്മരണീയമാണ്. മേളക്കൊഴുപ്പും സംഗീതവും കഥകളിയും 15 ആനപ്പുറത്തെ വിളക്കിനെഴുന്നള്ളിപ്പും വലിയ വിളക്കാഘോഷത്തെ സമ്പന്നമാക്കുമ്പോൾ അവ ചരിത്ര സ്മരണകളിലേക്കുകൂടി വെളിച്ചം വീശുന്നു. പോയകാലങ്ങളിൽ പൂർണത്രയീശ ക്ഷേത്രത്തിലെ ഓരോ ദിവസത്തെയും ഉത്സവത്തിെൻറ ചെലവ് ഓരോരുത്തരാണ് വഹിച്ചിരുന്നത്. എന്നാൽ, ഏഴാം ദിവസത്തെ 'ഉത്രാടം' അഹസ്സ് കൊച്ചി മഹാരാജാവിെൻറ പള്ളിയറവക സ്വത്തിൽനിന്നാണ് നടത്തിയിരുന്നത്. വലിയ വിളക്കിന് രാവിലെയും രാത്രിയിലും മേളം പ്രധാനമാണ്. തൃപ്പൂണിത്തുറ ക്ഷേത്രമതിൽക്കകത്തെ പഞ്ചാരിമേളവും ചെമ്പടമേളവും പ്രസിദ്ധമാണ്. ചെന്നൈ വിഘ്നേഷ് ഈശ്വർ, തൃപ്പൂണിത്തുറ രഞ്ജിത്ത് എന്നിവരുടെ സംഗീതക്കച്ചേരി, കഥകളി എന്നിവ വലിയ വിളക്കിനോടനുബന്ധിച്ച് നടക്കും. വലിയവിളക്ക് എഴുന്നള്ളിപ്പിനുശേഷം പള്ളിവേട്ട നടക്കും. വ്യാഴാഴ്ച ചെറിയവിളക്ക് ആഘോഷത്തോടനുബന്ധിച്ച് എഴുന്നള്ളിപ്പ്, മേളം, ഓട്ടൻതുള്ളൽ, ചെന്നൈ ആർ. സൂര്യപ്രകാശിെൻറ സംഗീതക്കച്ചേരി, ബാലഭാസ്കറിെൻറ വയലിൻ കച്ചേരി എന്നിവയാണ് പ്രധാന പരിപാടികൾ.
Next Story