Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:38 AM GMT Updated On
date_range 2017-11-22T11:08:57+05:30വിദേശജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടി തട്ടി; വൈദികനടക്കം അഞ്ചുപേർ പിടിയിൽ
text_fieldsഅടിമാലി: വിദേശത്ത് ജോലി വാഗ്ദാനം നൽകി ഒന്നര കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ വൈദികനും ആശുപത്രി ഉടമയുമടക്കം അഞ്ചുപേർ അറസ്റ്റിൽ. ആലുവ പൊലീസ് സ്റ്റേഷന് സമീപം പറമ്പിൽ വീട്ടിൽ ഫാ. നോബി പോൾ (41), അടിമാലി ഇരുമ്പുപാലത്ത് സ്വകാര്യ ആശുപത്രി നടത്തുന്ന ഇരുമ്പുപാലം കീപ്പുറത്ത് അഷ്റഫ് (42), കൊന്നത്തടി മങ്കുവ തെള്ളിത്തോട് ചേലമലയിൽ ബിജു കുര്യാക്കോസ് (44), തോപ്രാംകുടി മുളപ്പുറം വീട്ടിൽ ബിനു പോൾ (35), കൊന്നത്തടി കമ്പിളിക്കണ്ടം കോലാനിക്കൽ അരുൺ സോമൻ (34) എന്നിവരെയാണ് അടിമാലി സി.ഐ പി.കെ. സോമൻ, എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ 119 പേരിൽനിന്ന് ഒന്നര കോടിയാണ് ഇവർ തട്ടിയത്. കാനഡ, മക്കാവു, ഓസ്േട്രലിയ, ക്യൂബ തുടങ്ങിയ രാഷ്ട്രങ്ങളിൽ ജോലിനൽകാമെന്ന് വിശ്വസിപ്പിച്ച് 50,000 മുതൽ ആറുലക്ഷം രൂപവരെയാണ് ഇവർ വാങ്ങിയത്. മണ്ണാർക്കാട് മണിയോടപ്പറമ്പിൽ ജിഷ്ണു വിജയൻ, അടിമാലി മച്ചിപ്ലാവ് കൂത്തമറ്റം ബേസിൽ, മച്ചിപ്ലാവ് ഒറവലക്കുടി എൻസ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. ജിഷ്ണുവിെൻറ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ അഞ്ചുപേർ കാനഡയിൽ 60 ദിവസത്തെ ദുരിതജീവിതത്തിനുശേഷം കഴിഞ്ഞ ശനിയാഴ്ച തിരിച്ചെത്തിയതിെനത്തുടർന്നാണ് തട്ടിപ്പ് പുറത്തായത്. ഇവരെ കൂടാതെ മൂന്നുപേർ വിദേശത്ത് ദുരിതജീവിതം തുടരുന്നതായി ജിഷ്ണുവിെൻറ പരാതിയിലുണ്ട്. പാലക്കാട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽനിന്നുള്ളവരാണ് തട്ടിപ്പിനിരയായത്. കഞ്ഞിക്കുഴി, സുൽത്താൻബത്തേരി, ചാലക്കുടി സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുണ്ട്. മാധ്യമങ്ങളിൽ പരസ്യം നൽകി വൻകിട ഹോട്ടലുകളിൽ വെച്ച് ഇൻറർവ്യൂ നടത്തിയാണ് ഇരകളെ കണ്ടെത്തിയത്. കഴിഞ്ഞദിവസം അടിമാലി പൊലീസ് ഇവരുടെ ഓഫിസ് റെയ്ഡ് ചെയ്തതോടെ സംഘം ഒളിവിൽ പോയി. തുടർന്നാണ് അറസ്റ്റ്.
Next Story