Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:35 AM GMT Updated On
date_range 2017-11-22T11:05:59+05:30അഭിഭാഷകനെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാൾ കൂടി പിടിയിൽ
text_fieldsപറവൂർ അഭിഭാഷകനെ തട്ടിക്കൊണ്ടുപോയ കേസിലെ ഒരാൾ കൂടി പിടിയിൽ. തിരുവനന്തപുരം ആര്യനാട് വിഷ്ണു നഗറിൽ കോട്ടയ്ക്കകം വീട്ടിൽ അനീഷാണ് (30) പിടിയിലായത്. കൊല്ലത്തുനിന്നാണ് പിടികൂടിയത്. അറസ്റ്റിലായർ മൂന്നായി. നാലു പേരെക്കൂടി പിടികൂടാനുണ്ട്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. കൊല്ലം, തിരുവനന്തപുരം, തമിഴ്നാട്ടിലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സംഘത്തിലെ നാലു പേരാണ് ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്നത്. ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തിയ മാള മഠത്തുംപടി സ്വദേശി ജിബിൻരാജ് എന്നയാളും ഒളിവിലാണ്. പറവൂർ കോടതിയിലെ അഭിഭാഷകൻ വി.എ. പ്രദീപ്കുമാറിനെയാണ് ഏതാനും ദിവസങ്ങൾ മുമ്പ് തട്ടിക്കൊണ്ടുപോയത്. സഹോദരിമാർ തമ്മിലെ സ്വത്തുതർക്കത്തിൽ പ്രദീപ്കുമാറിെൻറ കക്ഷിയുടെ എതിർകക്ഷികളാണ് ക്വട്ടേഷൻ നൽകിയത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പുത്തൻവേലിക്കര കണക്കൻകടവ് കോളംവീട്ടിൽ മോഹനൻ, ഭാര്യ ജൂബിലി എന്നിവരെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
Next Story