Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്ടിലെ...

കുട്ടനാട്ടിലെ ഇരട്ടക്കൊല: പ്രതിയുടെ പിതാവും അറസ്​റ്റിൽ

text_fields
bookmark_border
കുട്ടനാട്: കുട്ടനാട്ടിൽ നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയുടെ പിതാവും അറസ്റ്റിലായി. ചെക്കിടിക്കാട് ഇരട്ടക്കൊലക്കേസിലെ മൂന്നാം പ്രതി തകഴി എട്ടാം വാർഡ് ചെക്കിടിക്കാട് കാഞ്ചിക്കൽ വീട്ടിൽ ജോഫിൻ ജോസഫി​െൻറ (28) പിതാവ് ജോസഫ് മാത്യുവിനെയാണ് (ബേബിച്ചൻ-60) അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി തകഴി എട്ടാം വാർഡ് ചെക്കിടിക്കാട് കാഞ്ചിക്കൽ വീട്ടിൽ മോബിൻ മാത്യുവി​െൻറ (മനു-25) പിതൃസഹോദരനാണ് ബേബിച്ചൻ. ഏഴുമാസം മുമ്പ് ചെക്കിടിക്കാട് കറുകത്തറ മധു (40) വെള്ളക്കെട്ടിൽ മരിച്ച സംഭവത്തിലാണ് ബേബിച്ച​െൻറ അറസ്റ്റ്. മോബിനും ജോഫിനുമൊപ്പം കൊലപാതകത്തിൽ പങ്കാളിയായിരുന്ന ചെക്കിടിക്കാട് തുരുത്തുമാലിൽ വർഗീസ് ഔസേഫി​െൻറ (ലിേൻറാ -26) അസ്ഥികൂടം പിന്നീട് തകഴിയിൽ റെയിൽേവ പാളത്തിന് സമീപം പൊന്തക്കാട്ടിൽ കാണപ്പെട്ട സംഭവമാണ് കേസിൽ വഴിത്തിരിവായത്. ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കിയ ജോഫിനെയും പിതാവ് ബേബിച്ചനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story