Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 4:59 AM GMT Updated On
date_range 22 Nov 2017 4:59 AM GMTകാണിക്കയിടൽ വരുമാനം ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കണം^കോടതി
text_fieldsbookmark_border
കാണിക്കയിടൽ വരുമാനം ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കണം-കോടതി കൊച്ചി: തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ നവംബർ 23 വരെ നടക്കുന്ന കാണിക്കയിടൽ ചടങ്ങിൽ ലഭിക്കുന്ന തുക പൂർണത്രയീശ ക്ഷേത്രത്തിലെ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കണമെന്ന് ഹൈകോടതി. തൃപ്പൂണിത്തുറ സ്വദേശി രാജേഷ് നാരായണൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. അഭിഭാഷക കമീഷണർ ഈ തുക നിക്ഷേപിക്കാനായി പ്രത്യേകം അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അഡ്വക്കറ്റ് കമീഷണറും എക്സിക്യൂട്ടിവ് ഓഫിസറും സംയുക്തമായി അക്കൗണ്ട് പ്രവർത്തിപ്പിക്കണം. പൂർണത്രയീശ ക്ഷേത്രത്തിൽ നടന്നുവരുന്ന വൃശ്ചികോത്സവത്തിെൻറ ചെലവിനോ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ മറ്റ് ക്ഷേത്രങ്ങളുടെ ആവശ്യത്തിനോ ഈ തുക ഉപയോഗിക്കരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story